രക്താദിസമ്മര്‍ദ്ദത്തെ തടയാന്‍ സെലറിയുടെ ഇലയും തണ്ടും
വിറ്റമിന്‍ എ, വിറ്റമിന്‍ ബി1, ബി2, ബി6, വിറ്റമിന്‍ സി, പൊട്ടാസ്യം, ഫോളിക്ആസിഡ്, കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, സോഡിയം, എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ അങ്ങനെ വിവിധ പോഷകങ്ങള്‍ നിറഞ്ഞതാണ് സെലറി. ഇലയും തണ്ടുമാണ് കൂടുതല്‍ പോഷകസമ്പന്നം. ഇതിലടങ്ങിയ സോഡിയം, പൊട്ടാസ്യം എന്നിവ ശരീരത്തിലെ വെള്ളത്തിന്റെ അളവിനെ നിയന്ത്രിച്ച് മൂത്രത്തിന്റെ ഉല്‍പാദനത്തെ വര്‍ധിപ്പിക്കുന്നു. സെലറിയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളറൈഡുകള്‍ക്ക് രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിവുണ്ട്.
ഫ്‌ളറൈഡുകള്‍ ധമനികള്‍ക്കു ചുറ്റുമുള്ള പേശികളെ അയച്ചു രക്തപ്രവാഹത്തെ സാധാരണ നിലയിലാക്കുന്നു. നല്ല പച്ചനിറമുള്ള ഇലകളാണ് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യം. ഒരു നനഞ്ഞ തുണിയിലോ പ്‌ളാസ്റ്റിക് ബാഗിലോ അല്ലെങ്കില്‍ ഒരു അടച്ച പാത്രത്തിലോ ആക്കി ഇവ ഫ്രിഡ്ജില്‍ വയ്ക്കണം. കാരണം, തണ്ടും ഇലയും വാടിയാല്‍ രുചിയും ഗുണവും കുറയും. വാടിയ തണ്ടാണെങ്കില്‍ വെള്ളം തളിച്ചു ഫ്രിഡ്ജില്‍ വച്ചാല്‍ കുറെ മണിക്കൂറുകള്‍ കഴിഞ്ഞെടുത്താലും ഫ്രഷായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha