കാല്‍സ്യത്തിന്റെ ആവശ്യകതയും അതുകുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങളും
മനുഷ്യ ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആവശ്യകതയെയും അതുകുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങളെ കുറിച്ചും നമുക്ക് അറിവുള്ളതാണ്. കാല്‍സ്യത്തിന്റെ കുറവ് ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്. മനുഷ്യശരീരത്തിലെ കാല്‍സ്യത്തിന്റെ 99 ശതമാനവും എല്ലുകള്‍ക്കും പല്ലുകള്‍ക്കും വേണ്ടിയുള്ളതാണ്. ബാക്കിമാത്രമാണ് പേശികള്‍ക്കുള്ളത്. ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവ് പല രോഗങ്ങളിലേയ്ക്കും നയിക്കുന്നു. കാല്‍സ്യത്തിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും നോക്കാം... ഹൃദയസ്പന്ദന നിരക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ കാല്‍സ്യം കൂടിയേ തീരൂ. കാല്‍സ്യത്തിന്റെ കുറവ് നിങ്ങളുടെ ഹൃദയസ്പന്ദന നിരക്ക് സാധാരണയില്‍ നിന്നും കൂടാന്‍ കാരണമാകുന്നു. കാല്‍സ്യം ഹൃദയത്തില്‍നിന്നും രക്തം ശരിയായി പമ്പുചെയ്യാന്‍ സഹായിക്കുന്നു.
മുട്ടുവേദന ശരീരത്തിലെ കാല്‍സ്യം കൂടുതലും വലിച്ചെടുക്കുന്നത് മനുഷ്യ ശരീരത്തിലെ എല്ലുകളാണ്. ഇതുമൂലം ശരീരത്തിലെ മറ്റുഭാഗങ്ങള്‍ക്ക് കാല്‍സ്യം ലഭിക്കുന്നതിന്റെ അളവ് കുറയുന്നു. ഇത് സന്ധികളില്‍ വേദനയുണ്ടാകാന്‍ കാരണമാകുന്നു. അതിനാല്‍ കാല്‍സ്യം കൂടുതല്‍ അടങ്ങിയ വെണ്ണ, തൈര്, ചീര തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുക. നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ കാല്‍സ്യത്തിന്റെ കുറവ് മൂലം തലവേദന, കോച്ചിപ്പിടുത്തം തുടങ്ങിയ നാഡീസംബന്ധമായ പല പ്രശ്‌നങ്ങളും ബാധിക്കാറുണ്ട്.
തലവേദനയുണ്ടാകുന്നത് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതുകൊണ്ടാണ്. ഇതു കൂടാതെ ചില രോഗങ്ങളുടെ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഉദാഹരണത്തിന് വിഷാദരോഗം, ഉറക്കമില്ലായ്മ, മറവിരോഗം എന്നിങ്ങനെ പല പ്രശ്‌നങ്ങളും കാല്‍സ്യത്തിന്റെ അഭാവം മൂലം കാണപ്പെടുന്നു. പേശികള്‍ കൊളുത്തിപിടിക്കുക പേശികള്‍ ഇടയ്ക്കിടെ കൊളുത്തിപിടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാല്‍സ്യത്തിന്റെ കുറവുണ്ടെന്ന് ഉറപ്പിക്കാം. കാലുകള്‍ കൊളുത്തിപിടിക്കുന്നത് സാധാരണയായി അനുഭവപെടുന്നത് രാത്രികാലങ്ങളില്‍ ആയിരിക്കും. പെട്ടെന്ന് നഖം ഒടിയുക നിങ്ങള്‍ക്ക് കാല്‍സ്യത്തിന്റെ കുറവുണ്ടോ എന്ന് എളുപ്പത്തില്‍ അറിയാന്‍ കഴിയുന്നത് നഖങ്ങള്‍ പെട്ടെന്ന് ഒടിയുമ്പോഴാണ്. ഇതുകൂടാതെ നഖത്തില്‍ വെളുത്ത പാടുകളും ഉണ്ടാകും. വരണ്ട ചര്‍മ്മവും കരപ്പനും കാല്‍സ്യത്തിന്റെ അഭാവംമൂലം ചര്‍മ്മം പെട്ടെന്ന് വരണ്ടുപോകുന്നു. വരണ്ടചര്‍മ്മം പിന്നീട് കരപ്പന്‍ പോലുള്ള അസുഖങ്ങളിലേയ്ക്ക് നയിക്കുന്നു. മരവിപ്പ് അനുഭവപ്പെടുക കാല്‍സ്യത്തിന്റെ അഭാവം തോളിലും മറ്റും ഒരു മരവിപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നു. തുടക്കത്തില്‍ തന്നെ ചികികിത്സിച്ചില്ലെങ്കില്‍ ഇതു അസ്ഥിക്ഷയത്തിലേയ്ക്ക് നയിക്കുന്നു.
എല്ലുകളിലെ ബലകുറവിനും കാല്‍സ്യത്തിന്റെ കുറവ് കാരണമാകുന്നു. നടുവേദനയും വയര്‍ കൊളുത്തിപിടിക്കലും കാല്‍സ്യത്തിന്റെ കുറവ് സ്ത്രീകളില്‍ പല പ്രശ്‌നങ്ങക്കും കാരണമാകാറുണ്ട്. വയര്‍ കൊളുത്തി പിടിക്കുന്നതും നടുവേദനയുമാണ് ഇതില്‍ പ്രധാനം. ആര്‍ത്തവ സമയത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്. സ്ത്രീകള്‍ അവരുടെ ആഹാരക്രമത്തില്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം ഉള്‍കൊള്ളിക്കുന്നതാണ് ഇതിന് പരിഹാരം. പല്ലുകളില്‍ മഞ്ഞ നിറം ശരീരത്തിലെ കാല്‍സ്യം കൂടുതലും ഉപയോഗിക്കുന്നത് എല്ലുകളും പല്ലുകളുമാണ്. എന്നാല്‍ കാല്‍സ്യത്തിന്റെ കുറവ് പെട്ടെന്ന് അറിയാന്‍ കഴിയുന്നത് പല്ലുകള്‍ വഴിയാണ്. പല്ലുകള്‍ക്ക് മഞ്ഞ നിറത്തിന് കാരണം കാല്‍സ്യത്തിന്റെ കുറവായിരിക്കും. എല്ലുകള്‍ ഒടിയുക നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവുണ്ടെങ്കില്‍ അത് എല്ലുകള്‍ പെട്ടെന്ന് ഒടിയാന്‍ കാരണമാകുന്നു. അതിനാല്‍ ഒരു ഡോക്ടറെ കാണിച്ച് കാല്‍സ്യത്തിന്റെ ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha