വൃക്കരോഗങ്ങളെ തിരിച്ചറിയാം
![](https://www.malayalivartha.com/assets/coverphotos/w330/19327.jpg)
വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റ് അവയവങ്ങളിലാണ് പ്രധാനമായും പ്രകടമാവുന്നത്. അതിനാല്‍ അതിനെക്കുറിച്ച് തികഞ്ഞ അവബോധം ഉണ്ടെങ്കില്‍ മാത്രമേ കാലേക്കൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കുകയുള്ളു.
1. വൃക്കരോഗത്തിന്റെ സാധാരണ ലക്ഷണമായി ശരീരത്തിലെ നീര് കണക്കാക്കുന്നു. മുഖത്തും കാലുകളിലും, വയറിലും കാണുന്ന നീര് ഇതിന്റെ മുഖ്യലക്ഷണങ്ങളാണ്. രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ക്കു ചുറ്റും നീര് അനുഭവപ്പെടുന്നു. നീര് ഒരു ലക്ഷണമാണെങ്കിലും ഇത് വൃക്കരോഗത്തിന്റെ അടയാളമായി പൂര്‍ണമായി കണക്കാക്കേണ്ട. ചില വൃക്കരോഗങ്ങളില്‍ വൃക്കയ്ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിക്കുന്നില്ല. എങ്കിലും നീര് പ്രത്യക്ഷപ്പെടാറുണ്ട്. (ഉദാ: നെഫ്രാട്ടില്‍ സിന്‍ഡ്രോം) മാത്രമല്ല എല്ലാ വൃക്കരോഗങ്ങള്‍ക്കും നീര് കാണണമെന്നുമില്ല.
2. വിശപ്പില്ലായ്മ: മാലിന്യങ്ങള്‍ ഉള്ളില്‍നിന്ന് പുറന്തള്ളപ്പെടാത്ത അവസ്ഥയില്‍ ശരീരത്തിലെ വിഷാംശം വര്‍ധിക്കുന്നു. ഇതുമൂലം മേല്‍പ്പറഞ്ഞ ലക്ഷണം കാണുന്നു.
3. രക്തസമ്മര്‍ദത്തിന്റെ അതിപ്രസരം: 30 വയസ്സില്‍ താഴെയുള്ള ഒരാളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായാല്‍ വൃക്കരോഗത്തിന്റെ ലക്ഷണമാകാം.
4. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ വിളര്‍ച്ച/തളര്‍ച്ച/ക്ഷീണം/കിതപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുന്നു.
5. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെങ്കില്‍ സംഭവിക്കുന്ന വിളര്‍ച്ച വൃക്കരോഗമായി സംശയിക്കേണ്ടതുണ്ട്.
6. നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചില്‍, ശരീരവേദന, കാലിലും കൈയിലും കടച്ചില്‍, അഥവാ പിടുത്തം ഇതെല്ലാം പൊതുവായി പറയുന്ന ബുദ്ധിമുട്ടുകളാണ്. വൃക്കരോഗം ബാധിച്ച കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവ്, പൊക്കക്കുറവ്, കാലെല്ല് വളയുക എന്നിവ കണ്ടുവരുന്നു. എന്നാല്‍ ഈ ലക്ഷണങ്ങളുണ്ടെങ്കിലും അത് വൃക്കരോഗ ലക്ഷണമാകണമെന്നില്ല.
7. മൂത്രത്തിന്റെ അളവ് കുറയുക, തുടരെതുടരെ മൂത്രം പോകുക, മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടാവുക ഇതെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാണ്. മൂത്രച്ചൂട് മൂത്രനാളിയിലെ അണുബാദയുടെ ലക്ഷണമാണ്. മൂത്രതടസ്സം, അല്ലെങ്കില്‍ തുള്ളിതുള്ളിയായി പോവുക, തീരെ പോവാതിരിക്കുക ഇവയും വൃക്കരോഗത്തിന്റെ ലക്ഷണമാകാം. ഇവയില്‍ ഏതിലെങ്കിലും സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് പരിശോധിച്ച് ടെസ്റ്റുകള്‍ നടത്തി സംശയം ദൂരീകരിക്കണം. രോഗം ഉണ്ടെങ്കില്‍ ചികിത്സ തുടങ്ങുകയും വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha