സസ്യാഹാരവും രക്താതിസമ്മര്ദവും
രക്താതിസമ്മര്‍ദം നിയന്ത്രിക്കാന്‍ മരുന്നുകളോടൊപ്പം ആഹാര കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണമെന്ന് ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു കഴിഞ്ഞു. നിത്യ ജീവിതത്തില്‍ പല ഭക്ഷണങ്ങളും മരുന്നിന്റെ ഗുണം ചെയ്യുമെന്നാണു പുതിയ ഗവേഷണങ്ങള്‍ വെളിവാക്കുന്നത്.
സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ പ്രത്യേകിച്ചു പ്രോട്ടീന്‍ താരതമ്യേന കുറയും എന്നൊരു വീക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ആ വാദം തെറ്റാണെന്നു ശാസ്ത്രീയമായി അംഗീകരിച്ചുകഴിഞ്ഞു. മാംസാഹാരികളെക്കാള്‍ സസ്യാഹാരികള്‍ക്കും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നതു തീര്‍ച്ചയാണ്.
രക്താതിസമ്മര്‍ദം നിയന്ത്രിക്കുന്നതിന് സാച്യുറേറ്റഡ് ഫാറ്റ് (പൂരിതകൊഴുപ്പ്) കുറഞ്ഞതും പല നിറത്തിലും പല തരത്തിലുമുള്ളതുമായ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാത്സ്യം, ആഹാരത്തിലെ നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റമിന്‍ സി മുതലയാവയ്‌ക്കെല്ലാം രക്താതിസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പച്ചയായും പാകപ്പെടുത്തിയും പച്ചക്കറികള്‍ കഴിക്കാം. പച്ചയായി സലാഡ് രൂപത്തില്‍ കഴിച്ചാല്‍ വിറ്റമിന്‍ സി കൂടുതല്‍ ലഭിക്കും. ദഹനം എളുപ്പമാകാനും രുചി ലഭിക്കാനുമാണല്ലോ നാം പച്ചക്കറികള്‍ പാകപ്പെടുത്തുന്നത്.
രക്താതിസമ്മര്‍ദം കുറയ്ക്കുന്നതിനായി നമ്മുടെ ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളുണ്ട്. തക്കാളി, ഉരുളക്കിഴങ്ങ്, കാരറ്റ്, പീസ്, കോളിഫ്‌ളവര്‍, കാബേജ്, സ്പിനാച്ച് ചീര, മധുരക്കിഴങ്ങ് എന്നിവയാണവ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha