കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്കു കണ്ണുകള്‍ക്കു പലവിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്്. കണ്ണില്‍ നിന്നു വെള്ളം വരിക, ചൂടു തോന്നിക്കുക, തലവേദന എന്നിവയാണ് സാധാരണയായി ഉണ്ടാകന്ന പ്രശ്‌നങ്ങള്‍. അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കു കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
* കംപ്യൂട്ടറുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കണ്ണിനുണ്ടാകുന്ന പ്രശ്്‌നങ്ങളെ അവഗണിക്കരുത്. നേത്രരോഗവിദഗ്്ധനെ സമീപിക്കുക.കണ്ണിനു കാഴ്ചക്കുറവോ മറ്റ് അസുഖങ്ങളോ അനുഭവപ്പെട്ടാല്‍ അവയ്ക്കു ചികിത്സ തേടണം.
* തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇടയ്ക്കിടെ ശുദ്ധമായ തണുത്ത വെള്ളം ഉപയോഗിച്ചു മുഖം കഴുകുക.
* കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തുടര്‍ച്ചയായി ഏറെനേരം തുറിച്ചുനോക്കുന്നത് ഒഴിവാക്കുക.
* കംപ്യൂട്ടറില്‍ തുടര്‍ച്ചയായി 15-20 മിനിട്ട് നോക്കിയശേഷം ഏതാനും നിമിഷങ്ങള്‍ കണ്ണടച്ചിരിക്കണം. ദൂരെ ദിശയിലേക്ക്് ഇടയ്ക്കിടെ നോക്കണം.
* സാധാരണയായി ഒരു മിനിട്ടില്‍ 20-22 തവണ കണ്ണുകള്‍ ചിമ്മാറുണ്ട്്. കണ്ണു ചിമ്മുമ്പോള്‍ മാത്രമേ കണ്ണുനീര്‍ കണ്ണുകളെ നനയ്ക്കാറുളളു. എന്നാല്‍ കംപ്യൂട്ടറില്‍ ശ്രദ്ധിച്ചു ജോലി ചെയ്യുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണ കുറയുന്നു. അതിനാല്‍ വേണ്ടവിധത്തില്‍ കണ്ണുനീര്‍ കണ്ണുകളെ നനയ്ക്കാതെയാകുന്നു. അപ്പോള്‍ കണ്ണിനു ചൂട് അനുഭവപ്പെടുകയും കണ്ണില്‍നിന്നു വെള്ളം വരികയും ചെയ്യും. അതിനാല്‍ നിരന്തരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടെ കണ്ണു ചിമ്മിക്കണം. കണ്ണിനു വരള്‍ച്ച അനുഭവപ്പെടുന്നുവെങ്കില്‍ കണ്ണുനീരിനു തുല്യമായ ചില മരുന്നുകള്‍ നേത്രരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതു നല്ലതാണ്.
* സാധാരണ കാഴ്ചയുള്ളവര്‍ക്ക് സ്‌ക്രീനില്‍ നിന്ന് 1 -1.5 അടി അകലെയിരുന്ന് ഉപയോഗിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha