കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍
പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ തലച്ചോറിേലക്ക് ഊര്‍ജമെത്തുന്നതു കുറയും. ഇതു കുഞ്ഞിന്റെ ശ്രദ്ധയെ കാര്യമായി ബാധിക്കും. ക്ഷീണം തോന്നും, ഉറക്കം തൂങ്ങും. പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങളാണ് കുട്ടികള്‍ രാവിെല കഴിക്കേണ്ടത്. ഉദാ: പുട്ടും കടലയും, ബ്രെഡ് എഗ് സാന്‍വിച്ച്, ബ്രെഡ് പനീര്‍, ഇഡ്ഡലിക്കൊപ്പം (ചമ്മന്തിക്കു പകരം) സാമ്പാര്‍
ഒരേ ഭക്ഷണം കുഞ്ഞുങ്ങള്‍ മടുക്കും. അതുെകാണ്ട് ഉച്ചഭക്ഷണവിഭവങ്ങള്‍ വ്യത്യസ്തമാക്കാം. എത്രത്തോളം അളവുണ്ട് എന്നതിലല്ല, എത്രത്തോളം ആരോഗ്യകരമാണു ഭക്ഷണമെന്നതിലാണു കാര്യം. ഒരു ദിവസം കുഞ്ഞിന്റെ ശരീരത്തിലെത്തേണ്ട, ഊര്‍ജത്തിന്റെ മൂന്നിെലാരു ഭാഗം നല്‍കുന്നത് ഉച്ചഭക്ഷണമാണ്.
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഉച്ച ഭക്ഷണത്തിലുണ്ടെന്ന്് ഉറപ്പു വരുത്തുക. ഉദാ പുലാവ്/െ്രെഫഡ് ൈറസ്/ടുമാറ്റോ ൈറസ് ഇവയ്‌ക്കൊപ്പം റയിത്ത (ൈതരും പച്ചക്കറികളും ചേര്‍ത്ത സാലഡ്)
ഭക്ഷണശേഷം കഴിക്കാന്‍ മാങ്ങ, കാരറ്റ്്, െവജിറ്റബിള്‍ സാലഡ് തുടങ്ങിയവയും ഉള്‍പ്പെടുത്തുക
കൂടുതല്‍ ജലാംശമുള്ളതോ കട്ടികൂടിയേതാ ആയ ഭക്ഷണം നല്‍കാതിരിക്കുക. അലൂമിനിയം േഫായില്‍ േപപ്പറില്‍ െപാതിഞ്ഞു െകാടുത്തല്‍ ഭക്ഷണത്തിന്റെ മാര്‍ദവം നിലനിര്‍ത്താം.
അടയുണ്ടാക്കുമ്പോള്‍ അരിെപ്പാടിക്ക്് പകരം റാഗി,ചോളം തുടങ്ങിയവ ഉപേയാഗിച്ചാല്‍ അവയുെട വ്യത്യസ്തമായ നിറങ്ങള്‍ കുട്ടികളെ ഭക്ഷണത്തിേലക്ക് ആകര്‍ഷിക്കും.
ഓരോ ദിവസവും അടയില്‍ ചിലപൊടിൈക്കകള്‍ പരീക്ഷിക്കാം. അടയുെട അകത്തുതേങ്ങയ്ക്കു പകരം അവല്‍, കിസ്മിസ്, അണ്ടിപ്പരിപ്പ്്,ചെറുപയര്‍, ശര്‍ക്കര തുടങ്ങിയവയെല്ലാം ഉപേയാഗിക്കാം.
പഴുത്തനേന്ത്രപ്പഴം നെയ്യില്‍ വഴറ്റിെയടുേത്താ, ഉന്നയ്ക്കാ പോലുള്ള വിഭവങ്ങളുണ്ടാക്കിേയാ കൊടുക്കാം.
വെജിറ്റബിള്‍ ഫില്ലിങ്‌സ് വച്ച് സാന്‍വിച്ച് തയാറാക്കാം.
പച്ചക്കറികളടങ്ങിയ െ്രെഫഡ്‌റൈസ് , ഇലകളും പച്ചക്കറികളും പഴങ്ങളും നിറച്ച സ്റ്റഫ്ഡ് തുടങ്ങിയവ കുട്ടികള്‍ക്കിഷ്ടമുള്ള രീതിയില്‍ ഒരുക്കി നല്‍കാം.
ചിക്കന്‍, ചുവന്ന ചീര തുടങ്ങിയ വിഭവങ്ങള്‍ ഉപേയാഗിച്ച് നിറവും ഭംഗിയും നല്ല രുചിയുമുള്ള ഭക്ഷണം തയാറാക്കാം.
കുഞ്ഞുങ്ങള്‍ക്കിഷ്ടപ്പെടുന്ന രൂപത്തിലും മറ്റും ഭക്ഷണംസെറ്റ്‌ചെയ്തുകൊടുത്താല്‍ അവര്‍ക്ക് ഏറെ ഇഷ്ടമാകും.
ചെറിയ കുട്ടികള്‍ക്ക് ഇടേവളയില്‍ കഴിക്കാന്‍ മിക്‌സ്ചര്‍, ബിസ്‌കറ്റ് തുടങ്ങിയ േബക്കറി വിഭവങ്ങളാണ് നാം സാധാരണ തിരഞ്ഞെടുക്കാറ്. അവ ഒഴിവാക്കി, പകരം ആപ്പിള്‍, മുന്തിരി, േപരയ്ക്ക, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഉപേയാഗിക്കുക. ഇതുപോലെ നാലുമണി പലഹാരമൊരുക്കുമ്പോഴും കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. ജങ്ക്് ഫുഡ്, ഫാസ്റ്റ്ഫുഡ്, േബക്കറി പലഹാരം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്
https://www.facebook.com/Malayalivartha