മുഖക്കുരു ഭേദമാക്കാന്‍
മുഖക്കുരുവിന് പ്രതിവിധിയായി എന്തെല്ലാം ഉല്‍പന്നങ്ങളാണെന്നോ വിപിണിയിലുള്ളത്. ആകര്‍ഷകമായ പരസ്യങ്ങളുമായെത്തുന്ന അത്തരം കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മുഖക്കുരു പൂര്‍ണമായും ഭേദമാക്കാറുണ്ടോ? ഇല്ല എന്നുതന്നെയാണ് അനുഭവസ്ഥരുടെ സാക്ഷ്യം. നമ്മുടെ ചുറ്റുപാടും ലഭ്യമാകുന്ന ചിലതരം ഇലകള്‍ ഉപയോഗിച്ച് ചികില്‍സിച്ചാല്‍ മുഖക്കുരു പൂര്‍ണമായും ഭേദമാക്കാനാകും. ഇതിനുസഹായകരമായ ചില വഴികളിതാ
ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി അരച്ചു മുഖക്കുരുവില്‍ തേയ്ക്കുക. ഒരാഴ്ചയോളം സ്ഥിരമായി ഇത് ചെയ്താല്‍ മുഖക്കുരു പതിയെ ഇല്ലാതാകും. മുഖക്കുരുവിന്റെ പാട് മാറുന്നതിനും ഇത് ഫലപ്രദമാണ്.
ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുഖത്ത് ആവി കൊള്ളുന്നതും മുഖക്കുരുവിന് പരിഹാരമാണ്. ദിവസവും രണ്ടുനേരം ഇത്തരത്തില്‍ ആവികൊള്ളണം.
പേരയിലയും പച്ചമഞ്ഞളും അരച്ച് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിന് ശാശ്വതപരിഹാരമേകും.
പുതിയനയില അരച്ച് മുഖത്തു പുരട്ടുക. 15 മിനുട്ടിനുശേഷം കഴുകികളയുക. ഇതും മുഖക്കുരുവിന് ആശ്വാസം നല്‍കും.
തുളസിയില അരച്ച് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിന് ഉത്തമ പ്രതിവിധിയാണ്.
വിപണിയില്‍ ലഭ്യമാകുന്ന കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മുഖക്കുരു മാറുമെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവരും. കൂടാതെ ത്വക്കിന് ഹാനികരമാകുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും ഇത് ഇടയാക്കും.
മുകളില്‍പ്പറഞ്ഞ ഇല ചികില്‍സകൊണ്ടുമാത്രം മുഖക്കുരു പൂര്‍ണമായും മാറില്ല. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില കാര്യങ്ങള്‍കൂടി ശ്രദ്ധിക്കണം. എണ്ണയില്‍പ്പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കിയാല്‍ മാത്രമെ മുഖക്കുരുവിനുള്ള ഇല ചികില്‍സയ്ക്കു പൂര്‍ണമായ ഫലം ലഭിക്കുകയുള്ളുവെന്ന് ഓര്‍ക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha