കുട്ടികളിലെ വിശപ്പില്ലായ്മക്ക് മാതളം ഉത്തമം
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡിന്റെ പുറകേ പോകാതെ വിഷമയമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതാണ് അത് നമ്മുടെ വീടുകളില്‍ തന്നെ കൃഷി ചെയ്യുകയാണെങ്കില്‍ ഉത്തമം
ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മാതളം നിരവധി പോഷകഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന മാതളത്തിന്റെ ഗുണങ്ങള്‍ ഏറെയാണ് അതില്‍ ചിലത് നോക്കാം
മാതളത്തിന്റെ അല്ലികള്‍ ഇടക്കിടെ തിന്നുന്നത് വിശപ്പുണ്ടാകാന്‍ ഉത്തമമാണ്. പ്രത്യേകിച്ചും കുട്ടികളില്‍ കാണുന്ന വിശപ്പില്ലായ്മ പരിഹരിക്കാന്‍ മാതളം ഉത്തമമാണ് മാതളത്തിന്റെ അല്ലികള്‍ ഉണക്കിപൊടിച്ച് കഴിക്കുന്നതും ഉത്തമമാണ്.
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇതൊരു ഫലപ്രദമായ ദഹനസഹായി ആണ്. ഇത് കൂടാതെ മാതളത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദമണ് .
മാതളത്തിന്റെ തോട് ഉണക്കിപൊടിച്ച് തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം ഭക്ഷണത്തിന് 15 മിനിട്ട് മുമ്പായി കഴിക്കണം. മാതളം ജുസാക്കിയും ഉപയോഗിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha