കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി
കുരുമുളകിനേക്കാള്‍ വില കാന്താരിമുളകിന് വരുമത്രെ. മലയാളികളുടെ ഭക്ഷണശീലത്തില്‍ എരിവേറിയ കറികളാണ് മിക്കവര്‍ക്കും ഇഷ്ടം. എരിവേറെ ലഭിക്കാന്‍ കാന്താരിതന്നെ വേണം. മനുഷ്യന് ദ്രോഹകരമായ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാന്‍ കാന്താരിക്ക് കഴിയും. അതുകൊണ്ടുതന്നെ വിദേശവിപണിയിലടക്കം കാന്താരിക്ക് വന്‍ ഡിമാന്‍ഡാണ്.
കൃഷിരീതികള്‍
കൂടുതല്‍ തണലില്ലാത്ത പുരയിടങ്ങളില്‍പ്പോലും കാന്താരി കൃഷിചെയ്യാം. വിത്തു പാകി മുളപ്പിച്ച തൈകളാണ് നടീലിനായി ഉപയോഗിക്കുന്നത്. ഉഷ്ണകാല വിളയായ കാന്താരി 20-30 താപനിലയില്‍ നന്നായി വളരും. നല്ല വളക്കൂറുള്ള പശിമരാശി മണ്ണാണ് മുളകുകൃഷിക്ക് യോജിച്ചത്. പിഎച്ച് 6.5നും 7.5നും ഇടയിലുള്ള മണ്ണില്‍ നന്നായി വളരും. തനിവിളയായോ ഇടവിളയായോ കാന്താരി കൃഷിചെയ്യാം. ചട്ടിയിലോ തടത്തിലോ വിത്തുപാകി മുളപ്പിച്ച് 35-40 ദിവസമാകുമ്പോള്‍ രണ്ടടി അകലത്തില്‍ ചാലെടുത്ത് തൈകള്‍ നടാം. നടുന്നതിനുമുമ്പ് 8-10 ടണ്‍ ഉണക്കച്ചാണകപൊടിയോ കമ്പോസ്‌റ്റോ ഏക്കറിന് ചേര്‍ത്തുകൊടുക്കണം.
രാസവളങ്ങളായി 66 കി. ഗ്രാം യൂറിയ, 88 കി. ഗ്രാം രാജ്‌ഫോസ്, 18 കി. ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ആവശ്യമാണ്. വരള്‍ച്ചയെ അതിജീവിക്കാന്‍ ഒരു പരിധിവരെ ചെടിക്ക് കഴിയുമെങ്കിലും നല്ല വിളവ് ലഭിക്കാന്‍ ജലസേചനം ആവശ്യമാണ്. കളകള്‍ വളരുന്നതിനുസരിച്ച് നീക്കംചെയ്ത് മണ്ണ് കയറ്റിക്കൊടുക്കണം. നടീല്‍ കഴിഞ്ഞ് രണ്ടുമാസത്തിനകം പൂവിട്ട് മൂന്നാം മാസംമുതല്‍ വിളവുതരാന്‍ തുടങ്ങും. രണ്ടാഴ്ച ഇടവിട്ട് വിളവെടുക്കാം.
നല്ല പരിപാലനം ചെയ്യുന്ന ചെടിയില്‍നിന്ന് 200 ഗ്രാംവരെ മുളക് ഒരു വിളവെടുപ്പിന് ലഭിക്കും. ഒരുവര്‍ഷം 23 കി. ഗ്രാം കാന്താരിമുളക് എന്ന ക്രമത്തില്‍ മൂന്നുവര്‍ഷംവരെ വിളവു ലഭിക്കും. രോഗങ്ങളും കീടങ്ങളും പൊതുവേ കുറവുതന്നെ. മണ്ഡരി, മുഞ്ഞ, ഇലപ്പേന്‍ എന്നിവയുടെ ആക്രമണം കാണുകയാണെങ്കില്‍ ജൈവകീട നിയന്ത്രണമാര്‍ഗങ്ങള്‍ മാത്രം സ്വീകരിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha