ദഹനനാള സംബന്ധമായ ലക്ഷണങ്ങളും ഉമിനീര്‍ സംബന്ധമായ ലക്ഷണങ്ങളും; ഈ രണ്ടു ലക്ഷണങ്ങൾ നിസ്സാരമല്ല; നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയറിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ
കോവിഡിന് നിരവധി ലക്ഷണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ കോവിഡ് വര്‍ധിക്കുന്നത് കാരണം രോഗബാധിതരില്‍ പുതിയ പല ലക്ഷണങ്ങളും കണ്ടു വരുന്നു. സാധാരണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായിരുന്നത്.
എന്നാൽ പകുതിയിലധികം കോവിഡ് ബാധിതരില്‍ ഇതുവരെ കണ്ടുവരാത്ത രോഗലക്ഷണങ്ങളാണ് കാണുന്നതായാണ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയറിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോൾ പുറത്തുവിടുന്ന വിവരം.
പുതിയ പഠനം അനുസരിച്ച് വായ വരണ്ടുണങ്ങുന്നതാണ് ഇതില്‍ പ്രധാനമായി പറയുന്നത്. വായില്‍ ഉമിനീര്‍ ഉല്പാദിപ്പിക്കാത്ത അവസ്ഥയാണ് 'ക്സീറോസ്റ്റോമിയ'. ഇത് വായ് വരണ്ടു പോകുവാന്‍ കാരണമാകുന്നു. ഉമിനീരിന്റെ ഘടനയിലെ മാറ്റമോ അല്ലെങ്കില്‍ ഉമിനീര്‍ ഒഴുക്ക് കുറയുന്നതോ ഇതിന് കാരണമാകാം.
കോവിഡ് ബാധയുടെ പ്രാരംഭ ഘട്ടത്തിലാണ് ഈ ലക്ഷണം കണ്ടുവരുന്നത്. ഇതിന് ശേഷമാകും മറ്റ് ലക്ഷണങ്ങളായ പനിയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുക.
വരണ്ട നാവാണ് പുതിയ കോവിഡ് ലക്ഷണങ്ങളില്‍ രണ്ടാമത്തേത്. ഇക്കാലയളവില്‍ നാവ് വെള്ള നിറമായി മാറുന്നു. ചിലപ്പോള്‍ നാവില്‍ വെളുത്ത നിറത്തിലുള്ള കുത്തുകള്‍ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്ന ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രയാസമുണ്ടാകും.
ഉമിനീര്‍ കുറവായതിനാല്‍ തന്നെ ഭക്ഷണം ചവച്ചരച്ച് കഴിക്കാന്‍ സാധിക്കില്ല. സാധാരണ നിലയില്‍ സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്. ഇത് വൈറസ് വ്യാപനം തടയാന്‍ സാധിക്കും.
കോവിഡ് രണ്ടാം തരംഗം വരുന്ന ഈ സമയം നേരത്തെ ഉണ്ടായതിനേക്കാൾ ചില ലക്ഷണങ്ങൾ കൂടെ കൊറോണ ലക്ഷണങ്ങൾ ആയി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള പഠനങ്ങൾ നേരത്തെയും വന്നിരുന്നു . പിങ്ക് കണ്ണുകൾ, ഗാസ്ട്രോണമിക്കൽ കണ്ടിഷൻ, കേൾവിക്കുറവ് എന്നിവയെ നിസ്സാരമായി കാണരുതെന്നാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്.
ദഹനനാള സംബന്ധമായ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. കൊറോണവൈറസ് അണുബാധ മുകളിലെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. പുതിയ പഠനം അനുസരിച്ച് വയറിളക്കം, ഛർദ്ദി, വയറുവേദന, ഓക്കാനം, വേദന എന്നിവ കൊറോണ വൈറസിന്റെ ലക്ഷണങ്ങളാണ്.
ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുകയാണെങ്കിൽ അതിനെ നിസ്സാരമായി കാണരുത്. സ്വയം പരിശോധനയ്ക്ക് വിധേയമാകുകയും ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.
https://www.facebook.com/Malayalivartha