രാജ്യത്ത് കൊറോണവൈറസ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുകയാണ് പുതിയതായി കണ്ടെത്തിയ ട്രിപ്പിൾ മ്യൂട്ടേഷൻ... എന്താണ് ട്രിപ്പിൾ മ്യൂട്ടേഷൻ?
കഴിഞ്ഞ മാസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനാൽ ആശ്വാസത്തിന്റെ നിഴലിലേയ്ക്ക് നീങ്ങിയ
കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇപ്പോൾ അനിയന്ത്രിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഒരു വൈറസിനു ജനിതക പരിവർത്തനം സംഭവിക്കുമ്പോഴാണ് അതിനെ മ്യൂട്ടന്റ് എന്നു പറയുന്നത്. സാർസ് കോവ് 2 വൈറസാണ് നിലവിൽ ലോകം മുഴുവൻ പടർന്ന കോവിഡ് രോഗബാധയുടെ ‘തലതൊട്ടപ്പൻ’. ഈ വൈറസിനു പല സമയം, പല രാജ്യങ്ങളിൽ, പലതരം ജനിതക പരിവർത്തനം സംഭവിച്ചാണ് മ്യൂട്ടന്റുകൾ അഥവാ വേരിയന്റുകൾ രൂപപ്പെടുന്നത്.
2020 ഒക്ടോബർ 25നാണ് ഇന്ത്യയിൽ ആദ്യമായി ‘ഡബിൾ മ്യൂട്ടന്റ്’ എന്നു വിളിപ്പേരിട്ട വൈറസ് വകഭേദത്തെ കണ്ടെത്തിയതെന്ന് യുഎസ് ആസ്ഥാനമായുള്ള സ്ക്രിപ്പ്സ് റിസർച്ച് കേന്ദ്രത്തിനു കീഴിലെ outbreak.info എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു. എൽ452ആർ (L452R) എന്ന മ്യൂട്ടേഷനാണ് ആദ്യത്തേതിൽ സംഭവിച്ചത്. രണ്ടാമത്തേതിൽ ഇ484ക്യു (E484Q) എന്നതും. പിന്നീട് 2021 മാർച്ച് 29ന് ബി.1.617 എന്ന ആ ഇന്ത്യൻ വകഭേദത്തിന്റെ രണ്ടു തരം വ്യതിയാനങ്ങളാണ് ഇതുവരെ കണ്ടെത്തിയത്
നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയിലാണ് ഡബിൾ മ്യൂട്ടേഷൻ സംഭവിച്ചത്. ഇത് കൂടുതൽ പേരിലേയ്ക്ക് ബാധിയ്ക്കുകയും മരണകാരണമാകുകയും ചെയ്യുമ്പോൾ, വീണ്ടും ആശങ്ക സൃഷ്ടിയ്ക്കുകയാണ് പുതുതായി കണ്ടെത്തിയ ട്രിപ്പിൾ മ്യൂട്ടേഷൻ സംഭവിച്ച B.1.618 എന്ന പുതിയ സ്ട്രൈൻ വൈറസ്
മൂന്നു വ്യത്യസ്ത കൊവിഡ് വൈറസ് സ്ട്രൈനുകൾ സംയോജിച്ച് രൂപപ്പെടുന്ന കൂടുതൽ ശേഷി കൂടിയ വൈറസ് വിഭാഗമാണ് ട്രിപ്പിൾ മ്യൂട്ടന്റ് വൈറസ് എന്നറിയപ്പെടുന്നത്. മൂന്നു സ്ട്രൈനുകൾ ചേരുന്നതിനാൽ തന്നെ ഇതിൻറെ ശേഷിയും ഇരട്ടിയിലധികമാകും. എന്നാൽ ഈ പുതിയ വൈറസ് എത്രത്തോളം അപകടകാരി ആണെന്ന് അറിയുന്നതിന് നിലവിലുള്ള വക്സിനുകൾക്ക് എത്രമാത്രം പുതിയ വൈറസിനെ ചേര്ത്തു തോൽപ്പിക്കാൻ ആകുമെന്ന് അറിയണം .
കൂടാതെ രോഗിയിൽ നിന്ന് മറ്റുള്ളവരിലെയ്ക്കുള്ള വ്യാപന ശേഷി എത്ര വേഗത്തിലാണ് എന്നതും അറിയേണ്ടതുണ്ട് . എന്നാൽ പ്രതിരോധ മാർഗങ്ങളെയും നേരത്തെ രോഗം ബാധിച്ചവരിലെ ആൻറി ബോഡിയെയും മറികടന്ന് സങ്കീർണമാകാൻ സാധ്യതയുണ്ട് എന്നാണു ആദ്യഘട്ട വിലയിരുത്തൽ.
.
ശരീരത്തിലെ റിസപ്റ്റർ കോശങ്ങളുമായി വൈറസിലെ സ്പൈക്ക് പ്രോട്ടീന് എളുപ്പം ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്ന തരം മ്യൂട്ടേഷനും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിലെ സ്പൈക്ക് പ്രോട്ടീൻ ശരീര കോശങ്ങളുമായി ഒരു താക്കോൽ പോലെ ചേർന്നുനിന്ന് അകത്തേക്കു പ്രവേശിക്കാൻ സഹായിക്കുന്നു. അതിനാൽത്തന്നെ സ്പൈക്ക് പ്രോട്ടീനു സംഭവിക്കുന്ന ഓരോ ജനിതക വ്യതിയാനവും ഗവേഷകർ ആശങ്കയോടെയാണു കാണുന്നത്
2020 ഒക്ടോബറില്‍ പശ്ചിമ ബംഗാളിലെ ഒരു രോഗിയുടെ സാംപിളിലാണ് മൂന്നാം വകഭേദം ആദ്യമായി കണ്ടെത്തുന്നത്. നിലവിൽ മൂന്നാം വകഭേദം പ്രധാനമായും സാന്നിധ്യം അറിയിച്ചിരിക്കുന്നത് നാല് സംസ്ഥാനങ്ങളിലാണ്. 1) മഹാരാഷ്ട്ര, 2) ഡൽഹി, 3) പശ്ചിമ ബംഗാൾ, 4) ഛത്തിസ്ഗഡ്. ഏറ്റവുമാദ്യം വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്‌തത് ബംഗാളിലാണ് എന്നതിനാൽ മൂന്നാം വകഭേദം ബംഗാൾ സ്‌ട്രെയിൻ (Bengal Strain) എന്നും അറിയപ്പെടുന്നു.
നിലവിൽ രാജ്യത്തെ പത്തോളം ലാബുകളാണ് പുതിയ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. എന്നാൽ കൂടുതൽ കാര്യക്ഷമമായ രീതിയിൽ വൈറസ് സ്വീക്വൻസിംഗ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു
വൈറസിൽ സംഭവിക്കുന്ന ജനിതക പരിവർത്തനത്തിന്റെയും അവയുടെ സ്വഭാവ സവിശേഷതയുടെയും അടിസ്ഥാനത്തിലാണ് ലൈനേജ് (വംശപരമ്പര-Lineage), വേരിയന്റ് (വകഭേദം-Variant), സ്ട്രെയിൻ (Strain) തുടങ്ങിയ പേരുകൾ വിളിക്കുന്നത്. യഥാർഥ കൊറോണവൈറസില്‍നിന്നു മാറി (ഇവിടെ സാർസ്കോവ് 2) ഒരു പുതിയ വൈറസ് വേരിയന്റ് ജനിതകമാറ്റത്തിലൂടെ ഘടനയിലും ആക്രമിക്കുന്ന കാര്യത്തിലും വ്യത്യസ്തത പുലർത്തുമ്പോഴാണ് അതിനെ ‘സ്ട്രെയിൻ’ എന്നു വിളിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിൽ കൂടുതലായി കാണപ്പെടുന്ന പ്രത്യേക ഇനം വൈറസ് വേരിയന്റിനെയും സ്ട്രെയിൻ എന്നു വിളിക്കാം. ഇന്ത്യയിൽ പലയിടത്തും പലയിനം വേരിയന്റുകളാണ് ശക്തിപ്രാപിക്കുന്നത്.
കൂടുതൽ പേരിലേയ്ക്ക് വൈറസ് വ്യാപിയ്ക്കുന്നു എന്നതിനാൽ വൈറസിന് കൂടുതൽ തവണ മ്യൂട്ടേഷൻ സംഭവിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്. . വൈറസുകളെ ശരീരങ്ങളിലേക്കു കടന്ന് പെരുകാൻ അനുവദിക്കാതെ തടയുക എന്ന ഒറ്റ വഴിയേ മ്യൂട്ടേഷൻ ഒഴിവാക്കാനായി നമുക്ക് ചെയ്യാനുള്ളൂ . ഈ സാഹചര്യത്തിലാണ് മാസ്ക്കും സാനിട്ടൈസറും സാമൂഹിക അകലവും ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കണമെന്ന് ആരോഗ്യപ്രവർത്തകർ ആവർത്തിക്കുന്നതും.
നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിൻ സ്വീകരിയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാനുള്ളത്.. . ഇന്ത്യയിൽ കണ്ടെത്തിയ വേരിയന്റുകൾക്കെല്ലാം എതിരെ കോവിഷീൽഡും കോവാക്സീനും ഉൾപ്പെെടയുള്ള വാക്സീനുകൾ ഫലപ്രദമാണെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സ് തലവൻ സൗമിത്ര ദാസ് പറയുന്നു.
പ്രശസ്തന വൈറോളജിസ്റ്റ് ഷഹീദ് ജമീലും കോവിഷീൽഡ് ബി.1.617 വേരിയന്റിനെതിരെ ഫലപ്രദമാണെന്നു വ്യക്തമാക്കിയിരുന്നു. ജനിതക ശ്രേണീകരണം നടത്തുന്ന മറ്റൊരു ലാബറട്ടറിയായ സെല്ലുലാർ ആൻഡ് മൊളിക്യുലർ ബയോളജിയിലാണ് ഷഹീദ് പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha