Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

കോവിഡ് കാലത്ത് വീട്ടിലിരുന്ന് ചികിത്സ നേടാം ....ഇ സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ .. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം......ചികിത്സ പൂർണമായും സൗജന്യമാണ്

28 APRIL 2021 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

98 കാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം...  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം

സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യുകെ നഴ്‌സുമാരുടെ സംഘം...  മലയാളി നഴ്സുമാര്‍ ഒരുമിച്ചപ്പോള്‍ അപൂര്‍വ നേട്ടം

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി...  മാനസികാരോഗ്യം, കാഴ്ച, കേള്‍വി, വയോജന ആരോഗ്യം എന്നിവ പ്രധാനം,  രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്

ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്.... 1.93 കോടി ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷന്‍ എടുത്തു, ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്മെന്റ് എടുക്കാന്‍ വളരെ എളുപ്പം

രാജ്യത്തെ ആദ്യത്തെ ദേശീയഓൺലൈൻ ഒ.പി.യാണ് വ്യക്തിസൗഹൃദ ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.......

 

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം നൽകുക എന്നതാണ് ഇ-സഞ്ജീവനിയിലൂടെ ലക്ഷ്യമിടുന്നത് .കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്.......

 

 

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇ സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങൾ ഇ സഞ്ജീവനി വഴി നല്‍കുന്നുണ്ട് . ഇത് ആദ്യമായി ആരംഭിച്ചത് കോഴിക്കോട് ആണ്......

 

തുടര്‍ ചികിത്സയ്ക്കും കോവിഡ് രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരികരിക്കേണ്ടതാണ്. ഇതിലൂടെ വേണ്ട റഫറന്‍സും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി

 



എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യുന്നു. ഇനി പറയുന്ന ഒപികളാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്

 


ശിശുരോഗ വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8 മുതല്‍ 6 മണിവരെ), സൈക്യാട്രി ഒപി (തിങ്കള്‍ മുതല്‍ ശനിവരെ വരെ രാവിലെ 9 മുതല്‍ 8 വരെ), കോവിഡ് ഒപി (എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെ), ഡി.ഇ.ഐ.സി. ഒ.പി. (തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ 4 വരെ), കൗമാര ക്ലിനിക്ക് (തിങ്കള്‍ മുതല്‍ വെള്ളിവരെ 9:30 മുതല്‍ 3 വരെ) ജനറല്‍ സര്‍ജറി ഒപി (എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8 വരെ)

 

അസ്ഥിരോഗ ഒപി (ഞായര്‍, വെള്ളി രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ) നെഞ്ച് രോഗ/ ശ്വാസകോശ രോഗ ഒപി (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ) ത്വക്‌രോഗ ഒപി (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ 1 മണി വരെ) ഗൈനക്കോളജി വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ 1 മണി വരെ) ജനറല്‍ മെഡിസിന്‍ വിഭാഗം (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ) ഇ.എന്‍.ടി. ഒപി (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ) കാര്‍ഡിയോളജി ഒപി (വെള്ളിയാഴ്ച 9 മുതല്‍ 1 മണി വരെ) തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും പ്രവര്‍ത്തിക്കുന്നു.

 


കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 4.15 വരെ), ഇംഹാന്‍സ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ), ആര്‍സിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 4.15 വരെ), കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ (ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9 മുതല്‍ 1 മണി വരെ),

 


മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശേരി (തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 3 മുതല്‍ 4 വരെ) തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങളും ലഭ്യമാണ്. 20 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളില്‍ നിന്നും ലഭ്യമാകുന്നത്. നേത്രരോഗ വിഭാഗം ഒപി, പാലിയേറ്റീവ് ആന്റ് ഓങ്കോളജി വിഭാഗം ഒപി, ദന്തരോഗ വിഭാഗം ഒപി, ഹീമോഫീലിയ ഒപി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും ഉടന്‍ തന്നെ ഇ സഞ്ജീവനിയില്‍ ആരംഭിക്കുന്നതാണ്.

 

ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം. ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

 

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

 

രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം......ചികിത്സ പൂർണമായും സൗജന്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...  (34 minutes ago)

WAYANAD സിപിഎം സിപിഐയെ കാലുവാരി  (1 hour ago)

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്  (1 hour ago)

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി  (1 hour ago)

ഈ വസ്തുക്കൾ ല​ഗേജിലുണ്ടോ? യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, പെട്ടിപായ്ക്ക് ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണം...!!  (1 hour ago)

RUSSIA മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു...  (1 hour ago)

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി  (1 hour ago)

കെ.സുരേന്ദ്രന്റെയും എം.ബി. രാജേഷിന്റെയും ഭാവി അവതാളത്തിൽ: പാർട്ടികളിൽ കാറ്റ് പിടിക്കുന്നു !  (2 hours ago)

Pinaka റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു  (2 hours ago)

നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്‌നിക്,സാത്താന്‍ 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ  (2 hours ago)

പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പായി? കേസ് കൊടുത്തു പ്രണവ്  (2 hours ago)

UAEയില്‍ കയറി ജൂതന്റെ തലവെട്ടി ഇറാൻ..! ടെഹറാൻ കത്തിക്കാൻ നെതന്യാഹു..! ദുബായുടെ പ്ലാൻ  (2 hours ago)

പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന  (2 hours ago)

സ്റ്റോംഷാഡോ മിസൈലുകള്‍ പൊട്ടിച്ചു..! ചിതറിയത് 500 സൈനികർ..! തലവനും തീർന്നു..! ഘോരയുദ്ധം തുടങ്ങി..!  (2 hours ago)

4.06ന് അഖിലിന് അമ്മു അയച്ച സന്ദേശം ഇത്..! അരമണിക്കൂറിനുള്ളിൽ എന്തു സംഭവിച്ചു?അമ്മുവിന്റെ സഞ്ചയനം ദിവസം  (2 hours ago)

Malayali Vartha Recommends