കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍
നമ്മുടെ ജീവിതശൈലിയെ മാറ്റങ്ങളും നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയുമൊക്കെയാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. ഇപ്പോള്‍ ചെറുപ്പക്കാരില്‍ വരെ സര്‍വ്വസാധാരണമാണ് ഇത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനായിതാ ചില മാര്‍ഗ്ഗങ്ങള്‍
പുകവലി അവസാനിപ്പിക്കുക
സിഗററ്റിലും മറ്റുമുള്ള കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്‌സൈഡും ആര്‍ട്ടറികളില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കൊളസ്‌ട്രോള്‍ ഉണ്ടെന്നു വ്യക്തമായാല്‍ നിര്‍ബന്ധമായും പുകവലി അവസാനിപ്പിക്കേണ്ടതാണ്.
ജീവിതത്തിലെ തിരക്കുകള്‍ കാരണം ഇക്കാലത്ത് പലര്‍ക്കും അധികംസമയം വ്യായാമം ചെയ്യാന്‍ സാധിക്കാറില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ വ്യായാമം ചെയ്യാന്‍ കൂടുതല്‍ സമയം കണ്ടെത്തിയേ മതിയാകൂ. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിനു നിര്‍ണായകപങ്കുണ്ട്. ദിവസം 40 മിനുട്ടുമുതല്‍ 60 മിനുട്ടുവരെ വ്യായാമം ചെയ്യുന്നത് നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിനും ഇത് പ്രധാനമാണ്.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക
കൊഴുപ്പേറിയ ഭക്ഷണം പരമാവധി ഒഴിവാക്കുക. രക്തക്കുഴലുകളിലും ഹൃദയധമനികളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകും.
മദ്യ ഉപഭോഗം കുറയ്ക്കുക
കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ മദ്യ ഉപഭോഗം പരമാവധി കുറയ്ക്കുക. സ്ഥിരമായ മദ്യപാനം ശരീരത്തില്‍ കൊഴുപ്പ് അടിയാനിടയാക്കും. ഇത് കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
അമിതവണ്ണമുള്ളവര്‍ ശ്രദ്ധിക്കുക
അമിതവണ്ണമുള്ളവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യതയേറെയാണ്. കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ വണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. മതിയായ വ്യായാമത്തിലൂടെയും ഭക്ഷണം നിയന്ത്രിച്ചും വണ്ണം കുറയ്ക്കാം.
ഇലക്കറികള്‍ ധാരാളം കഴിക്കുക
ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. ഇലക്കറികളില്‍ ഫ്‌ലാവനോയ്ഡ് ഘടകങ്ങള്‍ ധാരാളമുണ്ട്. ഇവ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും.
മല്‍സ്യം ശീലമാക്കാം
മത്സ്യം കഴിക്കാത്തവരാണെങ്കില്‍ ആ ശീലം മാറ്റിവെയ്ക്കൂ. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ മല്‍സ്യത്തിനു പ്രധാനപ്പെട്ട പങ്കുണ്ട്. മല്‍സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ലഭ്യമാകുന്ന മത്തി(തെക്കന്‍ കേരളത്തില്‍ ചാള), അയല, ചൂര തുടങ്ങിയ മല്‍സ്യങ്ങളില്‍ ധാരാളമായി ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha