കൊവിഡ് രോഗമുക്തി നേടിയതിന് ശേഷവും ചില പാര്‍ശ്വഫലങ്ങള്‍... രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ ...ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
ഒരു തവണ കൊവിഡ് വന്നാല്‍ ഭേദമായതിനു ശേഷം ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് .ഇപ്പോൾ രോഗമുക്തി വന്നവരുടെ ആരോഗ്യ കാര്യങ്ങളെപ്പറ്റി ആരും അത്ര ശ്രദ്ധയോക്കാറില്ല എന്നതാണ് വാസ്തവം.
എന്നാൽ താൽക്കാലികമായി അസുഖ ലക്ഷണങ്ങൾ മാറിയാലും നമ്മുടെ രോഗ പ്രതിരോധ ശേഷിയെ താറുമാറാക്കാൻ കോവിഡ് വൈറസിന് കഴിയും.. വര്‍ദ്ധിച്ചുവരുന്ന രോഗമുക്തി നമുക്ക് ആശ്വാസം നല്‍കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇതിന് ശേഷം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
സുഖം പ്രാപിച്ച രോഗികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ടതിനെക്കുറിച്ചും മറ്റും ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. കൂടുതല്‍ ഗുരുതരമായ അണുബാധകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, രോഗികള്‍ അവരുടെ ആരോഗ്യം നിരീക്ഷിക്കുന്നതും അപകടസാധ്യത ഒഴിവാക്കുന്നതും നിര്‍ണായകമാണ്
രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ നേരിടേണ്ടിവരുന്നതായി പഠനം പറയുന്നു. ‘ലോങ്ങ് കോവിഡ് ‘ എന്ന പേരിലുള്ള പഠനം നടന്നത് ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലാണ്. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ പിൽക്കാല ജീവിതത്തിലെ ആരോഗ്യ പ്രശ്നങ്ങളാണ് പഠനവിധേയമാക്കിയത്.കണ്ടെത്തലുകൾ ജേണൽ ഓഫ് മെഡിക്കൽ വൈറോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു പോസ്റ്റ്-കോവിഡ് പരിശോധന നടത്തേണ്ടത് എന്ന് പറയുന്നതെന്ന് അറിയാമോ?രോഗമുക്തി നേടിയതിന് ശേഷവും മാരകമായ വൈറസ് ബാധ മൂലം ദീർഘകാലം നിലനിൽക്കുന്ന പാർശ്വഫലങ്ങളാണ് ഉണ്ടാകുന്നത്. ചുമ, ചൊറിച്ചിൽ, ക്ഷീണം തുടങ്ങിയ ചില സാധാരണ ലക്ഷണങ്ങൾ രോഗമുക്തി നേടിയതിന് ശേഷവും ആഴ്ചകളോളം തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, മാനസിക ക്ലേശങ്ങൾ തുടങ്ങിയ പരാതികളുമായി സുഖം പ്രാപിച്ച രോഗികൾ ആശുപത്രികളിലേക്ക് മടങ്ങിവരുന്നതായി ഡോക്ടർമാർ പറയുന്നു.
അതിനാൽ, പ്രതിരോധം ഉറപ്പുതരുന്ന ഒരു സുരക്ഷിത വാക്‌സിനായി കാത്തിരിക്കുന്നതിനൊപ്പം, അപകടത്തിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ആവശ്യമായ കർശന നടപടികൾ ജീവിതത്തിൽ കൈക്കൊള്ളുക എന്നത് കൂടുതൽ പ്രധാനമാണ്.
വൈറസ് ശ്വാസകോശം ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളെ ആഴത്തില്‍ സ്വാധീനിക്കുമെന്ന് കൂടുതല്‍ തെളിവുകള്‍ ഉള്ളതിനാല്‍ പോസ്റ്റ് കൊവിഡ് ടെസ്റ്റുകള്‍ നടത്തേണ്ടത് അത്യാവശ്യം തന്നെയാണ്.
അതുപോലെ വാക്‌സിനേഷന്‍ എടുക്കുന്നതിന് മുൻപും ശേഷവും ആരോഗ്യകരമായ ഭക്ഷണങ്ങളും ആവശ്യമായ പോഷകങ്ങളും കഴിക്കണം .COVID വാക്‌സിനേഷന്‍ എടുക്കുന്ന സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്.
ധാരാളം വെള്ളം അല്ലെങ്കില്‍ ജലാംശം നല്‍കുന്ന പഴങ്ങള്‍ ഉപയോഗിച്ച് നിർജ്ജലീകരണം ഇല്ലെന്നു ഉറപ്പ്വരുത്തേണ്ടതുണ്ട്. ഇത് കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും വാക്സിനെടുത്തത് മൂലമുള്ള ക്ഷീണം കുറയ്ക്കുകയും ചെയ്യും . പൂരിത കൊഴുപ്പ് കൂടുതലുള്ളതും ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിരിക്കുന്നതുമായ സംസ്‌കരിച്ച ഭക്ഷണത്തേക്കാള്‍, നാരുകള്‍ അടങ്ങിയ ആരോഗ്യകരമായ ധാന്യങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്
പനി, ക്ഷീണം, ശരീരവേദന, കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദന എന്നിവ ചെറിയ തോതിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ഇവ അധികമാകുന്നു എങ്കിൽ വൈദ്യസഹായം തേടാവുന്നതാണ്.
https://www.facebook.com/Malayalivartha