റെഡ് വൈന്‍ എന്ന ഔഷധം
വൈന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്, പ്രത്യേകിച്ച് റൈഡ് വൈന്‍. റെഡ് വൈനിന് ചില ഔഷധ ഗുണങ്ങള്‍ കൂടി ഉണ്ട്. റെഡ് വൈനിന്റെ മിതമായ ഉപയോഗം ആരോഗ്യത്തിന് ഉത്തമമാണ്. ശാസ്ത്രലോകവും വൈദ്യശാസ്ത്ര ഗവേഷണങ്ങളും റെഡ് വൈനിന്റെ ഉപഭോഗത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ നിശ്ചിത അളവില്‍ വേണം റെഡ് വൈന്‍ കുടിക്കാന്‍. പ്രതിദിനം ഒരു ഗ്‌ളാസ് വൈനില്‍ കുടുതല്‍ ഉപയോഗിക്കരുത് .
റെഡ് വൈനിന്റെ മിതമായ ഉപയോഗം അര്‍ബുദം പോലുള്ള രോഗങ്ങളെ തടയുന്നതിനൊപ്പം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതായി ഗവേഷകര്‍ പറയുന്നു.
ഹൃദ് രോഗങ്ങളെ തടയാന്‍ റെഡ് വൈനിന്റെ ഉപയോഗം കൊണ്ട് സാധിക്കും. ദിവസവും ഒരു ഗ്‌ളാസ് വൈന്‍ കുടിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്വും.
കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ട്യൂമറിന്റെ വളര്‍ച്ച തടയുന്നതിനും സഹയകമായ ഘടകങ്ങള്‍ റെഡ് വൈനില്‍ അടങ്ങിയിട്ടുണ്ട്. റെഡ് വൈനിലെ ചില ആന്റി ഓക്‌സിഡന്റ്‌സ് ആണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്.
അകാല വാര്‍ധക്യം തടയാനും റെഡ് വൈനിന്റെ ഉപയോഗം കൊണ്ട് സാധിക്കും ഉയര്‍ന്ന താപനില, അള്‍ട്രാ വയലറ്റ് രശ്മി എന്നിവ മൂലമുണ്ടാകുന്ന അണുബാധ തടയാനും വൈന്‍ ഉത്തമം
തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും റെഡ് വൈന്‍ ഉത്തമമാണ്. മാനസിക ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നതിനൊപ്പം അല്‍സ്‌ഹൈമേഴ്‌സ്, മറവിരോഗം തുടങ്ങിയവയെ പ്രതിരോധിക്കാനും റെഡ് വൈനിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ റെഡ് വൈനിന്റെ ഉപയോഗം കൊണ്ട് കഴിയും. ശരീരത്തിലെ അധികമുള്ള കലോറിയെ ഇല്ലാതാക്കാനും റെഡ് വൈന്‍ സഹായകമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha