വാക്സിന് എടുത്തവരില്‍ ചിലര്‍ക്ക് എന്തുകൊണ്ട് കൊവിഡ് വരുന്നു? വാക്‌സിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടോ അത് നല്‍കിയ രീതിയിലെ കുഴപ്പം കൊണ്ടോ അല്ല ചിലർക്ക് മാത്രം വാക്സിനേഷനുശേഷം കൊവിഡ് വരുന്നത്...അറിയേണ്ടതെല്ലാം
കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ ചിലര്‍ക്ക് എന്തുകൊണ്ട് കൊവിഡ് വരുന്നു? വാക്‌സിനേഷന്‍ തുടങ്ങിയപ്പോള്‍ മുതൽ ഉയരുന്ന ചോദ്യമാണ് ഇത്.
കൊവിഡ് പ്രതിരോധ വാക്സിനുകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് കണ്ടെത്തിയതാണ്. എന്നിരുന്നാലും, പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരിലും ഒരു ചെറിയ ശതമാനം ആളുകൾക്ക് കൊവിഡ് -19 രോഗബാധ വന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇവയെ “വാക്സിൻ ബ്രേക്ക്‌ത്രൂ കേസുകൾ” എന്നാണ് വിളിക്കുന്നത്. ഇതിനർത്ഥം വാക്സിനേഷൻ എടുത്തിട്ടുള്ള ആളുകൾക്ക് അസുഖം വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, ചിലപ്പോൾ വന്നേക്കാം എന്നാണ്. ഇത്തരത്തിലുള്ള കേസുകൾ എത്രത്തോളം സാധാരണമാണെന്ന് വിദഗ്ദ്ധർ പഠനം നടത്തി വരികയാണ്.
പ്രതിരോധ ശേഷി പരമാവധി ഉറപ്പുവരുത്തുക എന്നതാണ് വാക്‌സിനേഷന്റെ ലക്ഷ്യം. വാക്‌സിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടോ അത് നല്‍കിയ രീതിയിലെ കുഴപ്പം കൊണ്ടോ അല്ല ചിലർക്ക് മാത്രം വാക്സിനേഷനുശേഷം കൊവിഡ് വരുന്നത്
വാസ്‌കിന്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ ഒരാളുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ അതിനെ തടയാന്‍ വാക്‌സിനുകള്‍ പര്യാപ്തമല്ല . മാത്രമല്ല വാക്‌സിന്‍ തല്‍ക്ഷണം പ്രവര്‍ത്തിക്കില്ല. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കും
ആദ്യ ഡോസ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതായത് ഓരോ ഡോസ് സ്വീകരിച്ച ശേഷവും അത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാന്‍ കുറച്ച് ദിവസങ്ങളെടുക്കും എന്ന് വ്യക്തം.
ആ സമയത്തിനുള്ളിൽ ശരീരത്തിൽ ഉള്ള വൈറസിനെ പ്രതിരോധിക്കാനാവില്ല. വാസ്‌കിന്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ ഒരാളുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ അതിനെ തടയാന്‍ വാക്‌സിനുകള്‍ പര്യാപ്തമല്ല എന്നാണു ഇവിടെ വ്യക്തമാകുന്നത് .
രോഗിയല്ലെങ്കിലും വൈറസ് കാരിയറാകാം ചിലപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്. രോഗം വന്നില്ലെങ്കില്‍, അയാളില്‍ വൈറസ് ഉണ്ടോ എന്ന് സ്ഥിരീകരിക്കുക ബുദ്ധിമുട്ടാണ് . വാക്‌സിന്‍ നല്‍കുമ്പോള്‍ അത് അറിയണമെന്നില്ല. വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധ ശേഷി കൂട്ടുന്നതിന് മമ്പേ തന്നെ, ശരീരത്തില്‍ പ്രവേശിച്ച വാക്‌സിനുകള്‍ അതിവേഗം വളര്‍ന്ന് പെരുകി ശരീരത്തെ ആകെ ബാധിച്ചേക്കാം.
വാക്‌സിന്‍ സ്വീകരിച്ചാലും ഇപ്പോള്‍ ശീലിച്ച കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഇനിയും തുടരണമെന്ന് ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിക്കുന്നു. വാക്‌സിന്‍ തടയുന്നത് രോഗത്തെയാണ്, അണുബാധയെ അല്ല. രോഗം വരാതെ നോക്കാനും, ആശുപത്രിയിലാകാതെയും മരിക്കാതിരിക്കാനുമാണ് വാക്‌സിനുകള്‍. അതിന് എത്രത്തോളം സഹായിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുക.
വൈറസുകള്‍ നിങ്ങളെ ബാധിക്കുന്നത് തടയുന്ന കാര്യത്തിലോ, അല്ലെങ്കില്‍ മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിലോ വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല. അതുകൊണ്ടാണ് വാക്‌സിന്‍ എടുത്തവരും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നില്‍ക്കണം എന്ന് പറയുന്നത്.
വൈറസ് ബാധയെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ പ്രതിരോധ വാക്സിനുകള്‍ കൂടുതൽ ആളുകള്‍ക്കും രോഗം വരുന്നതിനെ തടഞ്ഞുവെന്നാണ് കാണിക്കുന്നത്. ഈ വാക്സിനുകള്‍ ഫലപ്രദമാണെങ്കിലും 100 ശതമാനം രോഗം വരാതിരിക്കാൻ ഉറപ്പ് നൽകുന്നില്ല.
90 ശതമാനമോ അതിൽ കൂടുതലോ ഫലപ്രാപ്തി ഉള്ളൂ എന്നതിനാൽ കൊവിഡിനെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത ഒരു ചെറിയ ശതമാനം ആളുകൾക്ക് ഇപ്പോഴും രോഗം പിടിപെടാം. വളരെ അപൂർവ്വമായി അവരിൽ ചിലരെ എങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ മരിക്കുകയോ ചെയ്യാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിന്‍ വിതരണം ആരംഭിച്ചിട്ട് ഏറെ നാളുകളായി. ഇപ്പോഴും വാക്സിനിൽ വിശ്വാസമില്ലാത്ത ആളുകളുണ്ട് എന്നത് ശ്രദ്ധേയമാണ്. വാക്സിനിൽ ഏറ്റവുമധികം അവിശ്വാസം വച്ച് പുലര്‍ത്തുന്നത് ബംഗാളികളാണ്. മലയാളികളിൽ 6.39 ശതമാനം ഇപ്പോഴും അവിശ്വാസം വച്ച് പുലര്‍ത്തുകയാണ്.
പ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോൾ ചിലർക്കുണ്ടാകുന്ന പാർശ്വഫലങ്ങളും പലരെയും കുത്തിവെപ്പ് എടുക്കാതിരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് തന്നെയാണ് രോഗം പിടിപെടുന്നതിനേക്കാൾ നല്ലത്
https://www.facebook.com/Malayalivartha