ഹൃദയാരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം
ഉണങ്ങിയ ഈന്തപ്പഴത്തില്‍ സോഡിയത്തിന്റെ അളവു കുറവാണ്. പൊട്ടാസ്യം കൂടുതലും. ഇതു രക്തസമ്മര്‍ദം(ബിപി) ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. ഈന്തപ്പഴത്തിലുളള മഗ്‌നീഷ്യവും ബിപി കുറയ്ക്കുന്നു; സ്‌ട്രോക് സാധ്യതയും. ഹൃദയപേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഹൃദയത്തിന്റെ കരുത്തു കൂട്ടുന്നു. കൂടാതെ, നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഗുണപ്രദം.
100 ഗ്രാം ഈന്തപ്പഴത്തില്‍ 6.7 ഗ്രാം നാരുണ്ട്. കുടലിന്റെ ആരോഗ്യത്തിനു നാരുകള്‍ ഗുണപ്രദം. ദിവസവും 2035 ഗ്രാം ഡയറ്ററി നാരുകള്‍ ശരീരത്തില്‍ എത്തണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാല്‍ അതു സാധ്യമാവും. ആമാശയ അര്‍ബുദം തടയാന്‍ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം. കുടലിലെ അര്‍ബുദസാധ്യത കുറയ്ക്കുന്നു. മലബന്ധം കുറയ്ക്കുന്നതിനും നാരുകള്‍ സഹായകം. ദഹനം വേഗത്തിലാക്കുന്നു. കുടലില്‍ നിന്നു വിസര്‍ജ്യങ്ങളെ വളരെവേഗം പുറന്തളളുന്നതിനു സഹാായിക്കുന്നു. ഈന്തപ്പഴത്തിന്റെ വിരേചനസ്വഭാവം കുടലില്‍ നിന്നു മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. മലബന്ധം കുറയ്ക്കുന്നു. ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസിഡിറ്റി, ആമാശയ അള്‍സര്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും ഉത്തമം.
ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ഈന്തപ്പഴം. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍, എസെന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍, പലതരം അമിനോആഡിസുകള്‍ എന്നിവ ധാരാളം. ഇവ ദഹനരസങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ, കെ,ബി1, ബി2, ബി3, ബി5, നിയാസിന്‍, തയമിന്‍ തുടങ്ങിയ വിറ്റാമിനുകള്‍ ഈന്തപ്പഴത്തിലുണ്ട്. ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, മഗ്‌നീഷ്യം, സെലിനിയം, ഫോസ്ഫറസ്, കോപ്പര്‍, ഫഌറിന്‍ തുടങ്ങിയ ധാതുക്കളും അതിലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യം വേണ്ട കാല്‍സ്യവും ഈന്തപ്പഴത്തിലുണ്ട്. ദിവസവും കൈയളവ് ഈന്തപ്പഴം കഴിച്ചാല്‍ ഓസ്റ്റിയോപൊറോസിസ്, റുമാറ്റോയ്ഡ് ആര്‍െ്രെതറ്റിസ്, ഓസ്റ്റിയോ ആര്‍െ്രെതറ്റിസ് തുടങ്ങിയ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളും ദന്തസംബന്ധമായ പ്രശ്‌നങ്ങളും അകന്നു നില്‍ക്കും. മദ്യാസക്തി മൂലം ശരീരത്തിനുണ്ടാകുന്ന വിഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഈന്തപ്പഴം ഗുണപ്രദം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha