കോവിഡ് ഭേദമായോ... ബ്ലാക്ക് ഫംഗസ് , വൈറ്റ് ഫംഗസ് രോഗങ്ങൾ വരാതിരിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിയ്ക്കൂ .. ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ടത് ഇതാണ് ...
ഇന്ത്യയിൽ ഏകദേശം ഇരുപതോളം സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു.. കേരളത്തിലും ഈ മാരകരോഗത്തിന്റെ പിടിയിലാകുന്ന സൂചനകൾ പുറത്തുവരുന്നു... കോഴിക്കോട് 11 പേർ ചികിത്സതേടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊല്ലത്തും രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പുറമെ വൈറ്റ് ഫംഗസ് ഭീഷണിയും ഉയരുന്നുണ്ട്
ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച 40 ശതമാനം പേർക്ക് രോഗം ഗുരുതരമാകുന്നതായാണ് കാണപ്പെടുന്നത് .കോവിഡ് ഭേദമായവരിലാണ് പൊതുവെ ഈ രോഗം കാണുന്നത്. കോവിഡ് വന്നതിനുശേഷം നമ്മുടെ രോഗ പ്രതിരോധ ശേഷി കുറയുന്നതാണ് ഇത്തരം രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്
നമുക്ക് ചുറ്റും സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഈ രോഗം പിടിപെടുന്നത്.. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാം. കാഴ്ച നഷ്ടത്തിനും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന രോഗമാണിത്.
ഇത്തരം കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ നിസാരമായി തള്ളാതെ ഉടന്‍ തന്നെ ചികിത്സ തേടുകയെന്നത് പ്രധാനമാണ്. പെട്ടെന്നു തന്നെ ചികിത്സ തേടിയാല്‍ കാര്യങ്ങള്‍ ഗുരുതരമാകാതെ സൂക്ഷിക്കാം. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നതിനാല്‍ മറ്റൊരാൾക്ക് കൂടെ നിന്ന് പരിചരിക്കുന്നതിന് ഭയം വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവര്‍, കാൻസര്‍ രോഗികൾ, അവയവമാറ്റം നടത്തിയവര്‍, ഐസിയുവിൽ ദീര്‍ഘനാൾ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമായി കരുതുന്നു.
രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ ശ്രദ്ധിക്കുന്നത് തന്നെയാണല്ലോ... കോവിഡ് ഇതുവരെ വന്നിട്ടില്ലാത്തവരും കോവിഡ് വന്നു ഭേദമായവരും ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിയിലേറെ ഇത്തരം ഫംഗസ് ആക്രമണങ്ങൾ വരാതെ സൂക്ഷിക്കാം . ഇതിനായി ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്ന് നോക്കാം
ആദ്യമായി നാം കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് പ്രൊ ബയോട്ടിക്കുകൾ ഉണ്ടായിരിക്കണം ... കുടലുകൾ ആരോഗ്യ പൂർണ്ണമായിരിക്കാൻ ബാക്ടീരിയ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ കുടലിൽ ഏകദേശം 1.5 കിലോഗ്രാം ബാക്ടീരിയ ഉണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാൻ ഇത് സഹായിക്കും. നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ഭക്ഷണത്തിൽ പ്രോബയോട്ടിക് ഫുഡ് ഉൾപ്പെടുത്തേണ്ടതുണ്ട്
പാല് പുളിപ്പിച്ചുണ്ടാക്കുന്ന തൈര് ,മോര് , പനീർ , ചീസ് എന്നിവ പ്രോബയോട്ടിക്ക് ഭക്ഷണമാണ് .. കോവിഡ് കാലത്തു കുട്ടികൾ ഉൾപ്പടെ എല്ലാവരും ദിവസം ഒന്നോ രണ്ടോ നേരം മോര്,തൈര് , ചീസ്, പനീർ എന്നിവ ഏതെങ്കിലും ചേർത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം
അതുപോലെ ധാരാളം പ്രോബയോട്ടിക്ക് അടങ്ങിയ ഒന്നാണ് ഇഡ്ഡലി... അറിയും ഉഴുന്നും ചേർത്ത് അരച്ച് രാത്രി മുഴുവൻ വെച്ച് പുളിപ്പിച്ചെടുക്കുന്ന മാവിൽ ധാരാളം നല്ല ബാക്ടീരിയകൾ ഉണ്ടാകും ... രാഇവ പതിവായി കഴിച്ചാൽ നമ്മുടെ വയറിൽ ഗുണകരമായ ബാക്ടീരിയ വളരാൻ കാരണമാകും
ഗ്രീൻ പീസ് ആണ് മറ്റൊരു മികച്ച പ്രോബയോട്ടിക്ക് ഫുഡ് .. ഗ്രീൻപീസിൽ അടങ്ങിയിട്ടുള്ള മിസൻഡ്രോയ്സ് എന്ന രാസവസ്തു വയറിലെ ബാക്ടീരിയകൾക്ക് വളരെ നല്ലതാണ്
അതുപോലെ തന്നെ വീട്ടിലുണ്ടാക്കുന്ന അച്ചാറുകൾ ഊണിനൊപ്പം കഴിക്കുന്നത് നല്ലതാണ്. പുറത്തു നിന്ന് വാങ്ങുന്ന അച്ചാറുകളിൽ ചേർക്കുന്ന പ്രിസർ വേറ്റിവുകൾ ഗുണത്തെക്കാൾ ഏറെ ദോഷമുണ്ടാക്കും
പ്രൊ ബയോട്ടിക്കുകൾ പോലെ തന്നെ പ്രധാനമാണ് പ്രീ ബയോട്ടിക്കുകൾ ..ശരീരത്തിലെ ഗുണകരമായ ബാക്ടീരിയകൾക്ക് വേണ്ട ഭക്ഷണം ആണ് പ്രീ ബയോട്ടിക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
ആപ്പിൾ , ഉള്ളി , ബനാന, കാബേജ്, കോളിഫ്‌ളവർ, ഇലക്കറികൾ ,,ഓട്സ്,,ഫ്ലാക്ക് സീഡ് ..വെളുത്തുള്ളി , ഇഞ്ചി... എന്നിവയിലെല്ലാം ആവശ്യത്തിന് പ്രീ ബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. കോവിഡ് ഭേദമായവർ കോഴി ഇറച്ചി .മുട്ട .മീൻ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് . അതേസമയം ബീഫ് ..പോർക്ക് മട്ടൻ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്
അവകാഡോ എണ്ണ , വെളിച്ചെണ്ണ, ആപ്പിൾ സിഡാർ വിനീഗർ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.. ചൂടുവെള്ളത്തിൽ ആപ്പിൾ സിഡാർ വിനീഗർ ചേർത്തു കുടിച്ചാൽ തൊലിപ്പുറമെയുള്ള ഫംഗസ് ഇൻഫെക്ഷൻ ഉൾപ്പടെ ഭേദമാകും..
കറുവപ്പട്ട , വെളുത്തുള്ളി ..ഇഞ്ചി എന്നിവയെല്ലാം ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും ... ഇനി ഒഴിവാക്കേണ്ടത് മധുരം ആണ്. ADDED ഷുഗർ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയ്ക്കും . അതുപോലെ ആൽക്കഹോൾ , കിഴങ്ങു വർഗ്ഗങ്ങൾ , ബേക്കറി പലഹാരങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് ഉത്തമം
ഭക്ഷണകാര്യത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗാവസ്ഥയെ മറികടക്കാൻ നമുക്കാകുമെന്നതിൽ സംശയമില്ല..
https://www.facebook.com/Malayalivartha