ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനിതാ ചില മാര്‍ഗ്ഗങ്ങള്‍
![](https://www.malayalivartha.com/assets/coverphotos/w330/20791.jpg)
തലവേദന മുതല്‍ പുറംവേദനവരെയുള്ള പ്രശ്‌നങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങള്‍ കാരണമാകുന്നതായി നമുക്ക് അനുഭവമുണ്ടാകും. ഇത് മാത്രമല്ല പലതരം രോഗങ്ങളിലേക്കു ദഹനപ്രശ്‌നങ്ങളകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്.
ഭക്ഷണം ശരീരം സ്വീകരിക്കുന്നത് വായിലൂടെയാണ്. അപ്പോള്‍ തുടക്കവും വായില്‍നിന്നാണ് നല്ലപോലെ ചവച്ചരച്ച് ഭക്ഷണം കഴിക്കുക. വേഗത്തില്‍ ആഹാരം കഴിക്കുന്നതു ദഹനക്കേടുണ്ടാക്കും.
പുളിപ്പിച്ചതും കള്‍ച്ചര്‍ ചെയ്തതുമായ ഭക്ഷണം നല്ല ബാക്ടീരിയ അടങ്ങിയതാണ്. ഇത് അന്നനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും
എണ്ണയില്‍ വറുത്തവ, ഫാസ്റ്റ് ഫുഡ് എന്നിവ കുറയ്ക്കുക. ഇവ ദഹനപ്രക്രിയക്ക് തടസം വരുത്തുന്ന ഭക്ഷണങ്ങളാണ്.
അല്പം ചുക്ക് പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി ദിവസവും രണ്ടു നേരം കുടിച്ചാല്‍, ദഹനക്കുറവു മൂലമുള്ള വയറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ഇടയ്ക്ക് ശരീരത്തില്‍ ഒരു വിഷവിമുക്തമാക്കല്‍ പ്രക്രിയ നടത്തിയാല്‍ ദഹനപ്രക്രിയ കൂടുതല്‍ നല്ലതാകും. നെല്ലിക്ക, കറ്റാര്‍വാഴ നീര് എന്നിവ ഇതിന് സഹായിക്കും.
ആല്‍ക്കഹോളില്‍നിന്ന് രൂപപ്പെടുന്ന ആസിഡ് ദഹനപ്രക്രിയയെ ആകെ ബാധിക്കും. കാരറ്റ് , ബീറ്റ്‌റൂട്ട്, പച്ച ഇലക്കറികള്‍ എന്നിവ കഴിച്ച് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക.
ആവശ്യത്തിന് വെള്ളം കുടിക്കുക. നാരങ്ങവെള്ളം, തേങ്ങവെള്ളം, ജ്യൂസുകള്‍ എന്നിവ നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. ഗ്രീന്‍ ടീ ദഹനപ്രക്രിയക്ക് വളരെ സഹായകരമാണ്.വിശപ്പു വര്‍ദ്ധിപ്പിക്കാനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജിഞ്ചര്‍ ടീയ്ക്കു സാധിയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha