തലച്ചോറിന്റെ ആരോഗ്യത്തിന്
നമ്മുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ നല്ല ആഹാരങ്ങള്‍ കഴിക്കുകയാണ് ചെയ്യേണ്ടത്. അതിനായി നമ്മുടെ നിത്യേനയുള്ള ആഹോരത്തോടൊപ്പം മീനും,മുട്ടയും, ഇലക്കറികളഉം കൂടാതെ ഗ്രീന്‍ ടീയും ഉള്‍പ്പെടുത്തേണ്ടതാണ്.
എണ്ണയുള്ള മത്സ്യങ്ങള്‍
മത്തി (ചാള), കോര ( സാല്‍മണ്‍), അയല, തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ കഴിച്ചാല്‍ ഓര്‍മ്മക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും
ഇലക്കറികള്‍
ഇലക്കറികള്‍ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതേസമയം തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആഹാരങ്ങളിലൊന്നാണ് ഇലക്കറികള്‍. ചീര. മുരിങ്ങയില, ബ്രോക്കോളി, അടക്കമുള്ള ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍, വിറ്റമിന്‍ സി എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങളാണ്.
മുട്ട
മുട്ടയിലെ മഞ്ഞക്കരുവില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. തലച്ചോറിലേക്ക് ഓക്‌സിജനെത്തിക്കുന്ന അരുണ രക്താണുക്കളെ സൃഷ്ടിക്കുന്ന ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളില്‍ ശ്രദ്ധയും ജാഗ്രതയും നല്‍കുന്നു. കൂടാതെ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ ബി12, അയോഡിന്‍ എന്നിവയും മുട്ടിയില്‍ അടങ്ങിയിരിക്കുന്നു.
ഗ്രീന്‍ ടീ
നിങ്ങളുടെ തലച്ചോറില്‍ 70 ശതമാനത്തിലധികം വെള്ളമാണെന്ന്് നിങ്ങള്‍ക്കറിയാമോ? അതുകൊണ്ടാണ് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണെന്ന് പറയുന്നത്. എങ്കിലേ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാവുകയുള്ളു. നിങ്ങള്‍ ക്ഷീണിച്ചിരിക്കുമ്പോള്‍ വെള്ളം കൂുടിക്കുന്നതിന് പകരം അല്‍പം ഗ്രീന്‍ ടീ കുടിക്കുക. ഗ്രീന്‍ടീ ഓര്‍മ്മശക്തിയും മനസിന്റെ ഏകാഗ്രതയും വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഡിമെന്‍ഷ്യ(മേധാക്ഷയം) ഉണ്ടാകുന്നതിനുള്ള സാധ്യത കുറക്കുകയും ചെയ്യും.
ഡാര്‍ക്ക് ചോക്കലേറ്റ്
ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലാവ്‌നോയ്ഡുകള്‍ നിങ്ങളുടെ ജ്ഞാനശക്തി വര്‍ധിപ്പിക്കുന്നു. ഫ്‌ലാവ്‌നോയിഡുകള്‍ തലച്ചോറില്‍ പുതിയ ന്യൂറോണുകള്‍ നിര്‍മ്മിക്കുന്നു. ഒപ്പം ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തുന്നു. അതിനുപരി ഇത് തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha