കോവിഡ് ബാധിച്ച് ഗുരുതരമായാൽ പുകവലിക്കാർക്ക് ജീവിതത്തിലേക്കുള്ള വഴി 50 ശതമാനം മാത്രം; പുകവലിക്കാർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പുകവലി ശീലമാക്കിയവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാനും മരണത്തിനും വരെ ഇടയാകാന്‍ 50 ശതമാനം വരെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. പുകവലി ഉപേക്ഷിക്കലാണ് റിസ്ക് കുറക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനം ആണ് പുകവലിക്കാര്‍ക്ക് മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്.
കോവിഡ് മൂലമുണ്ടാകുന്ന അപകടം കുറക്കാനും, അര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധിയായ രോഗം എന്നിവ തടയാനും ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം പുകവലി ഉപേക്ഷിക്കലാണെന്ന് പുകയില വിമുക്ത അന്തരീക്ഷത്തിനായുള്ള ഡബ്ല്യു.എച്ച്.ഒയുടെ കാമ്ബയിനുമായി ബന്ധപ്പെട്ട് ടെഡ്രോസ് അദാനം വ്യക്തമാക്കി.
'പുകയില ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം' എന്നതാണ് ഈ വര്‍ഷത്തെ കാമ്ബയിന്‍ സന്ദേശം. സഹായം ആവശ്യമുള്ള ലക്ഷക്കണക്കിന് പുകയില ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് കാമ്ബയിന്‍ ആരംഭിച്ചത്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് പിന്തുണയും സഹായങ്ങളും നല്‍കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha