കണ്ണില്ലാത്ത ക്രൂരത ! രോഗികൾ മരണപ്പെടുമോ എന്നറിയാൻ ഓക്‌സിജന്‍ നിര്‍ത്തിവെച്ച് പരീക്ഷണം ...അഞ്ച് മിനുട്ടുനേരത്തേക്ക് ക്ലിനിക്കൽ ഓക്‌സിജന്‍ നിര്‍ത്തിവെച്ചപ്പോൾ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ശ്വാസം കിട്ടാതെ നീല നിറമായി മാറി.... 22 പേർ മരിച്ചു ...
ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികളെ കണ്ടെത്താൻ ഓക്‌സിജൻ നിർത്തിവെച്ച് മോക്ഡ്രില്‍ നടത്തിയതായും 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ട് . ഏപ്രിൽ 27ന് നടന്ന സംഭവം ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് പുറംലോകം അറിഞ്ഞത് ..
പടിഞ്ഞാറന്‍ യു പിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. മെഡിക്കല്‍ ഓക്സിജന്‍ കട്ട് ചെയ്തതാണ് ദുരന്തത്തിന് കാരണമായത്.....
ഓക്‌സിജന്റെ ദൗര്‍ലഭ്യമാണ് മോക്ക്ഡ്രില്‍ നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ആശുപത്രി ഉടമ വ്യക്തമാക്കി. അഞ്ചു മിനുട്ടുനേരത്തേക്ക് മോക്ഡ്രില്‍ നടത്തിയപ്പോള്‍ 22രോഗികള്‍ ജീവന്‍ നിലനിര്‍ത്താനാകാതെ പ്രയാസപ്പെട്ടു. ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഈ രോഗികളുടെ ശരീരം നീലനിറത്തിലായെന്നാണ് ഓഡിയോ പറയുന്നത്. അതേസമയം യു പി പോലീസ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു
രണ്ടാംതരംഗത്തില്‍ ഓക്‌സിജന്റെ ക്ഷാമം കാരണമാണ് മോക്ക്ഡ്രില്‍ നടത്തേണ്ടിവന്നതെന്ന് വിശദീകരിക്കുന്ന പടിഞ്ഞാറന്‍ യു പിയിലെ പേരസ് ആശുപത്രി ഉടമ അരിന്‍ജെ ജെയിന്റെ ഓഡിയോ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ഓക്‌സിജന്റെ ക്ഷാമം സംബന്ധിച്ച് യു പി മുഖ്യമന്ത്രിയ്ക്ക് വരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അപ്പോള്‍ ചികില്‍സയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ നടപടികളൊന്നും ഉണ്ടായില്ല. ഓക്‌സിജൻ ക്ഷാമം ഉണ്ടെന്നും രോഗികളെ ഡിസ്‌ചാർജ് ചെയ്യണമെന്നും രോഗികളുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിലർ രോഗികളെ ഡിസ്‌ചാർജ് ചെയ്‌തപ്പോൾ മറ്റു ചിലർ അതിന് തയ്യാറായില്ല...തുടര്‍ന്നാണ് മോക്ക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്.
ഓക്‌സിജൻ കിട്ടിയില്ലെങ്കിൽ ആരൊക്കെ മരിക്കും എന്നറിയാനാണ് മോക്ഡ്രില്‍ നടത്തിയത്. 22 രോഗികൾ അതീവ ഗുരുതരാവസ്‌ഥയിൽ ആണെന്ന് മനസിലായി. ഓക്‌സിജൻ കട്ട് ചെയ്‌തപ്പോൾ ഈ രോഗികൾ നീല നിറമായതായും പാരാസ് ആശുപത്രിയുടെ ഉടമ അരിന്‍ജെയ് ജയിന്റെ ഓഡിയോയിൽ പറയുന്നു.
ഏപ്രില്‍ 27ന് രാവിലെ ഏഴുമണിക്ക് രോഗികളൊന്നും അറിയാതെ തന്നെ മോക്ക്ഡ്രില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് അഞ്ച് മിനുട്ട് നേരത്തേക്ക് ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചായിരുന്നു മോക്ഡ്രില്‍ നടത്തിയത്. തുടര്‍ന്ന് 22 രോഗികള്‍ ശ്വസിക്കാനാകാതെ നീലനിറത്തിലായെന്നും അങ്ങനെ അവര്‍ മരണപ്പെടുമെന്ന് മനസ്സിലാക്കിയെന്നുമാണ് ഓഡിയോ സംഭഷണത്തില്‍ പറയുന്നത്.
ഏപ്രില്‍ 28നാണ് പാരാസ് ആശുപത്രിയുടെ ഉടമയുടെ ഓഡിയോ പുറത്തുവന്നത് . ഒന്നര മിനിറ്റാണ് ഈ ഓഡിയോ ക്ളിപ്പിന്റെ ദൈര്‍ഘ്യം. മോക്ഡ്രില്ലിനെ തുടർന്ന് 22 രോഗികൾ മരിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം ആശുപത്രി ഉടമയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ആഗ്രാജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിംഹ് ഇതുസംബന്ധിച്ച് വിശദമായ അന്വോഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ഉടമ പറയുന്ന ദിവസം പ്രദേശത്ത് ഓക്‌സിജന്റെ ക്ഷാമം കാരണം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്്തിട്ടില്ലെന്നാണ് ജില്ലാമജിസ്‌ട്രേറ്റിന്റെ വാദം.
എന്നാൽ അന്വേഷണം നടത്തുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എൻ സിംഗ് പറഞ്ഞു. “തുടക്കത്തിൽ, പരിഭ്രാന്തിയും ക്ഷാമവും ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾ 48 മണിക്കൂറിനുള്ളിൽ എല്ലാം ക്രമീകരിച്ചു. ഈ ആശുപത്രിയിൽ ഏപ്രിൽ 26, 27 തീയതികകളിൽ ഏഴ് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. 22 പേർ മരിച്ചുവെന്നതിൽ സത്യമില്ല, പക്ഷേ ഞങ്ങൾ അന്വേഷണം നടത്തും,”- സിംഗ് പ്രസ്‌താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha