പുകവലിക്ക് വില കൂടുന്നു !
പുകവലിക്കാരെയും പുകയിലപ്രേമികളെയും നിലയ്ക്കു നിര്‍ത്താനും പുകയിലരഹിത ലോകം സൃഷ്ടിക്കാനുമായി സിഗരറ്റ്, മറ്റു പുകയില ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് വിലയുടെ 75 ശതമാനമെങ്കിലും നികുതി ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ നിര്‍ദേശം. പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ മരിക്കുന്നവരുടെ എണ്ണം ഭയാനകമാംവിധം വര്‍ധിച്ചതോടെയാണ് സംഘടന പുകവലിക്കെതിരെ യുദ്ധം കടുപ്പിച്ചത്.
ഓരോ വര്‍ഷവും ലോകത്ത് 60 ലക്ഷത്തോളം പേരാണ് പുകവലിമൂലം മരിക്കുന്നത്. ഇങ്ങനെ പോയാല്‍ 2030 ആകുമ്പോഴേക്കും \'വലിച്ചു മരിക്കുന്നവരുടെ\' എണ്ണം 80 ലക്ഷത്തിലേറെയാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. \'ആഗോള പുകയില പകര്‍ച്ചവ്യാധി 2015\' എന്ന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍. നികുതി വര്‍ധിപ്പിച്ച് വില കൂടുമ്പോള്‍ ആളുകള്‍ പുകയിലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് സംഘടന കണക്കുകൂട്ടുന്നു. ഈ നികുതിപ്പണം മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാം.
നികുതി കുത്തനെ കൂട്ടിയ ചൈനയിലും ഫ്രാന്‍സിലും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2008-ല്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനത്തിലധികം നികുതി ചുമത്തുന്ന 22 രാജ്യങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ഇതുവരെ 11 രാജ്യങ്ങള്‍ കൂടിയേ ആ ഗണത്തില്‍ എത്തിയുള്ളു എന്ന നിരാശയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha