കാഴ്ച ശക്തി വര്‍ധിക്കാന്‍ കാരറ്റ് ജ്യൂസ്
വിറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന കാരറ്റ് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആന്റി ഓക്‌സിഡന്റ് ആണ്. രക്തസമ്മര്‍ദം ക്രമീകരിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാരറ്റിനു കഴിവുണ്ട്.
മുലപ്പാലിന്റെ ഗുണം വര്‍ധിക്കാന്‍ കാരറ്റ് നല്ലതാണ്. ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് അണുബാധകളെ ചെറുക്കും. എല്ലാ ഉദരരോഗങ്ങള്‍ക്കും കാരറ്റ് നീര് സിദ്ധൗഷധമാണ്. പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കാനും കാരറ്റിനു കഴിവുണ്ട്. ദിവസവും ഒരു ചെറിയ കപ്പ് കാരറ്റ് കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുത്താല്‍ വിരശല്യം ഒഴിവാക്കാം. ഭക്ഷണത്തിനുശേഷം ഒരു കാരറ്റ് കഴിച്ചാല്‍ ഭക്ഷ്യാവശിഷ്ടത്തില്‍നിന്ന് ഉണ്ടാകുന്ന അണുക്കള്‍ നശിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha