ശരീരസൗന്ദര്യത്തിന് പോഷകസമൃദ്ധമായ ആഹാരം
ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ വേണ്ടവിധത്തില്‍ ത്വക്കിനും അവയവങ്ങള്‍ക്കുമെല്ലാം ലഭിച്ചാലേ ഊര്‍ജസ്വലമായ സൗന്ദര്യം ലഭിക്കൂ.
ചീരയില, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകള്‍ക്ക് തെളിച്ചമുണ്ടാകാനും ത്വക്കിലെ ചുളിവുകള്‍ അകലാനും ഉപകരിക്കും. രക്തയോട്ടം മെച്ചപ്പെടുത്താനും ഇലക്കറികള്‍ നല്ലതാണ്, ഇവയിലെ വിറ്റാമിന്‍ ഇ തലച്ചോറിലെ കോശങ്ങള്‍ക്ക് ഉപകരിക്കും.
ബയോട്ടിന്‍, ബികോംപ്ലെക്‌സ്, വിറ്റാമിന്‍ എന്നിവയടങ്ങിയിട്ടുളള സിങ്ക് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. മുഖക്കുരുവിനെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിയും. കക്കയിറച്ചി, ഏത്തപ്പഴും, മുട്ട, സൂര്യകാന്തിയെണ്ണ തുടങ്ങിയവയില്‍ സിങ്ക് ധാരാളമുണ്ട്.
കശുവണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇ ധാരാളമുണ്ട്.
തക്കാളിയിലെ ലൈകോപിന്‍ എന്ന ആന്റി ഓക്‌സിഡന്റ് കോശങ്ങള്‍ നിര്‍ജീവമാകുന്നത് തടയും. ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തും.
ശരീരത്തിലെ ജലാംശം വേണ്ട രീതിയില്‍ നിലനിര്‍ത്താന്‍ തണ്ണിമത്തന്‍, വെള്ളരിക്ക തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയ ചെറുമീനുകള്‍ ചര്‍മത്തിന്റെ സ്‌നിഗ്ധത നിലനിര്‍ത്താനും കണ്ണുകള്‍ക്ക് തിളക്കമുണ്ടാകാനും നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha