ലൈംഗിക താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കോവയ്ക്ക; കോവയ്ക്കയുടെ ആരോഗ്യവശങ്ങൾ ഇവയൊക്കെ
കോവയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കുവാന്‍ പറ്റിയ ഭക്ഷണ വസ്തുക്കളില്‍ ഒന്നാണ്. ചുരയ്ക്ക. പടവലങ്ങ എന്നിവയുടെ വര്‍ഗത്തില്‍ പെടുന്ന ഈ ഭക്ഷണവസ്തു ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ്. പച്ചനിറത്തിലുള്ളതു കൊണ്ടു തന്നെ ആരോഗ്യ ഗുണങ്ങള്‍ ഇതിന് കൂടുകയും ചെയ്യും. വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കുവാനും കോവയ്ക്ക സഹായിക്കും. ആയുര്‍വേദ പ്രകാരം ലൈംഗികതാല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു മരുന്നു കൂടിയാണിത്. കോവയ്ക്കയുടെ ആരോഗ്യവശങ്ങൾ ധാരാളമുണ്ട്.
കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ദഹനത്തിനും കോവയ്ക്ക സഹായിക്കും.കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനും കോവയ്ക്ക നല്ലതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത ഔഷധമെന്നു വേണമെങ്കില്‍ പറയാം.വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.
അതേസമയം, ലൈംഗികതാത്പര്യങ്ങളും ക്ഷമതയും വർധിപ്പിക്കാൻ പച്ചക്കറികളെക്കൊണ്ടു സാധിക്കും എന്നാണ് പഠനം. പ്രാചീന ഭാരതീയ ഋഷിമാർ അക്കാര്യത്തിൽ മുൻപേ ഗവേഷണതൽപരർ ആയിരുന്നു. അവരുടെ ചിന്താസരണി ഗ്രന്ഥരൂപത്തിലും വെളിച്ചം കണ്ടിട്ടുണ്ട്. അവയിൽ മുഖ്യമായതു ചക്രദത്തം. ഭൈഷജ്യരത്നാവലി, വീരസിംഹാവലോകനം, നാഗരസാരസ്വം, ജ്ഞതംഗരംഗം, കുചിമാരതന്ത്രം, രതിരഹസ്യം തുടങ്ങിയവയാണ്. മനുഷ്യനു മാത്രമല്ല, ലോകത്തിലെ സർവജീവികൾക്കും ഭക്ഷണവും വായുവും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യകതയാണു ലൈംഗികത.
പുരുഷന്മാരിൽ ശുക്ലാണുക്കൾ ഉണ്ടാകുന്നതു വൃഷ്ണങ്ങളിലാണ്. വൃഷണങ്ങളിലെ ഹോർമോൺ പൗരുഷത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. പുരുഷഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതിനു പച്ചക്കറികൾക്കു കഴിയുമെന്നതാണു വാസ്തവം.
എന്നാൽ, ഏതൊക്കെ പച്ചക്കറികൾ ആണ് കൂടുതലായി കഴിക്കേണ്ടതെന്ന് നോക്കാം, കയ്പയ്ക്ക, വെണ്ടയ്ക്ക, പടവലങ്ങ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതു പുരുഷനു ലൈംഗികമായ കഴിവു വർധിക്കാൻ വളരെ നല്ലതാണ്. ഇതേ കഴിവു സ്ത്രീക്കു കിട്ടണമെങ്കിൽ ചേന, ചേമ്പ്, ഇലക്കറികൾ, കാരറ്റ്, ബീറ്റ് റൂട്ട് എന്നീ പച്ചക്കറികൾ കഴിച്ചാൽ മതി. കോളിഫ്ളവർ കൊണ്ടുണ്ടാക്കുന്ന ഏതുതരം കറിയും ലൈംഗികോത്തേജനം നൽകും. മാങ്ങയും ചക്കയും ഉരുളക്കിഴങ്ങും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉത്തേജകയോഗ്യമാണ്.
ചക്കക്കുരു ധാരാളമായി ലഭിക്കുന്ന കാലത്ത് അവയെടുത്ത് ഒരു സ്ഥലത്തു കൂട്ടിവെച്ച് ചളിമണ്ണുകൊണ്ടു മൂടി ഒരു മാസം കഴിഞ്ഞ് ആവശ്യാനുസരണം എടുത്ത് ഉപ്പേരി വച്ചു കഴിച്ചാൽ ലൈംഗിക ബലക്ഷയം മാറും. താമരച്ചക്കയും പ്രത്യേകിച്ചും ഫലം ഉളവാക്കും. തക്കാളി, കോവയ്ക്ക, ഉള്ളിത്തണ്ട്, നേന്ത്രവാഴയുടെ കുടപ്പൻ, കടച്ചക്ക, കാബേജ് ഇവ തോരൻവച്ച് ദിവസവും 180 ഗ്രാം വീതം കഴിച്ചാൽ ഉദ്ധാരണ ശക്തി വർധിക്കുകയും ലൈംഗിക ബലക്ഷയം പരിഹരിക്കപ്പെടുകയും ചെയ്യും. ശീഘ്രസ്ഖലനവും മാറും.
https://www.facebook.com/Malayalivartha