രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ഇഞ്ചി അത്യുത്തമം
ഇഞ്ചിയിലുളള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു ഇത് സഹായകമാകുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു ഗുണപ്രദമാണ്. യാത്രയ്ക്കു പുറപ്പെടും മുമ്പ് ഇഞ്ചി ചേര്‍ത്ത ചായ കഴിച്ചാല്‍ യാത്രയ്ക്കിടയില്‍ മനംപിരട്ടലിനും ഛര്‍ദിക്കുമുളള സാധ്യത കുറയ്ക്കാം. സുഗന്ധദ്രവ്യമായ ഇഞ്ചി നിരവധി രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു.
വിറ്റാമിന്‍ എ, സി, ഇ, ബി കോംപ്ലക്‌സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാല്‍സ്യം; ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയില്‍ ധാരാളം. തൊണ്ടവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റുന്നതിനു സഹായകം. ജലദോഷത്തെ ത്തുടര്‍ന്നുണ്ടാകുന്ന ചുമ അകറ്റുന്നതിന് ഇഞ്ചി ഗുണപ്രദം. ശ്വാസകോശങ്ങളില്‍ തങ്ങിനില്‍ക്കുന്ന കഫം ഇളകി പുറത്തുപോകുന്നതിന് ഇഞ്ചി സഹായകം. ഇഞ്ചി ചതച്ചു നീരെടുത്ത് അതില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയുടെ ആക്രമണം തടയാം. ചതച്ച ഇഞ്ചിയില്‍ തേന്‍ ചേര്‍ത്തു കഴിച്ചാലും നന്ന്. ചതച്ച ഇഞ്ചിയും ഉപ്പും ചേര്‍ത്തു തിളപ്പിച്ചതു ചെറു ചൂടോടെ കവിള്‍ക്കൊണ്ടാല്‍ ചുമയും തൊണ്ടവേദനയും പമ്പകടക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി ഗുണപ്രദമാണെന്നു നേരത്തേ പറഞ്ഞല്ലോ. അതിനാല്‍ പനി, ജലദോഷം, വിറയല്‍ എന്നിവയുടെ ചികിത്സയ്ക്കും സഹായകം. വൈറസ്, ഫംഗസ്, വിഷമാലിന്യങ്ങള്‍ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കാനുളള ശേഷി ഇഞ്ചിക്കുണ്ട്.
പനി കുറയ്ക്കുന്നതിനും സഹായകം. പനിയുളളപ്പോള്‍ ഇഞ്ചി ദിവസവും പലതവണ കഴിക്കുന്നതു ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ക്കു- ഡീടോക്‌സിഫിക്കേഷന്‍ - സഹായകം. ചതച്ച ഇഞ്ചി ചേര്‍ത്തു വെളളം തിളപ്പിച്ച് ആവി കൊളളുന്നതു പനിയുമായി ബന്ധപ്പെട്ട മൂക്കടപ്പും കഫക്കെട്ടും മറ്റു ലക്ഷണങ്ങളും ഒഴിവാക്കുന്നതിനു ഫലപ്രദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha