പ്രമേഹം പ്രതിരോധിക്കാന്‍ മഞ്ഞള്‍ ഉത്തമമെന്ന് പുതിയ പഠനം
ലോകത്ത് പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം പൂര്‍ണമായും ചികില്‍സിച്ചുഭേദമാക്കാനാകില്ല. എന്നാല്‍ ശരിയായ ഭക്ഷണശീലവും ജീവിതശൈലിയും ചികില്‍സയും ഉണ്ടെങ്കില്‍ നിയന്ത്രിച്ചുനിര്‍ത്താനും ഒരു പരിധിവരെ അതിനെ പ്രതിരോധിക്കാനും. ഇപ്പോഴിതാ പ്രമേഹം പ്രതിരോധിക്കുന്നതില്‍ ഏറെ പ്രതീക്ഷയുമായി മഞ്ഞളിന്റെ പങ്കിനെക്കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. മഞ്ഞളിലുള്ള കുര്‍കുമിന്‍ എന്ന ഘടകം ടൈപ്പ്2 പ്രമേഹം പ്രതിരോധിക്കാന്‍ ഉത്തമമാണെന്നാണ് കണ്ടെത്തയിരിക്കുന്നത്. കുര്‍ക്കുമിനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റാണ് ഇത് സാധ്യമാക്കുന്നത്. ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ ന്യൂട്രാസ്യൂട്ടിക്കല്‍സ് റിസര്‍ച്ച് ഗ്രൂപ്പാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
അതിവേഗതത്തിലുള്ള ദഹനം മൂലം ഇന്‍സുലിന്റെ ഉല്‍പാദനത്തിലുണ്ടാകുന്ന ഏറ്റകുറച്ചിലാണ് ടൈപ്പ്2 പ്രമേഹത്തിന് കാരണമാകുന്നത്. എന്നാല്‍ കുര്‍ക്കുമിനും ഒമേഗ ത്രി ഫാറ്റും ചേര്‍ന്നു ദഹനം ശരിയായ രീതിയിലാക്കുകയും ഇന്‍സുലന്റെ ഉല്‍പാദനം നിയന്ത്രിക്കുകയും ചെയ്യുന്നു. 200 എംജി കുര്‍കുമിനും ഒരു ഗ്രാം ഒമേഗ ത്രീ ഫാറ്റും ഉള്‍പ്പെട്ട ഒരു ക്യാപ്‌സൂള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് പ്രമേഹം പ്രതിരോധിക്കുന്നതിലുള്ള മഞ്ഞളിന്റെ പങ്ക് ഗവേഷണസംഘം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ പണ്ടുകാലം മുതല്‍ക്കേ മഞ്ഞള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യയില്‍ ടൈപ്പ്2 പ്രമേഹം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha