ആയുസ് വര്‍ധിപ്പിക്കാനുള്ള മരുന്നുമായി യുഎസ്
വാര്‍ധക്യത്തെ ചെറുക്കുന്നതിനും യൗവനം നിലനിര്‍ത്തുന്നതിനും സഹായകമായ ഒരു പ്രത്യേകതരം മരുന്ന് അമേരിക്കന്‍ വൈദ്യശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രമേഹരോഗ ചികില്‍സയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന മെറ്റ്‌ഫോര്‍മിന്‍ എന്ന മരുന്നിന്റെ സഹായത്തോടെയാണ് പുതിയ മരുന്ന് തയാറാക്കുന്നത്. ഇതിന്റെ ആദ്യ പരീക്ഷണം യുഎസിലെ ക്ലിനിക്കില്‍ ആരംഭിച്ചുകഴി!ഞ്ഞു. ഈ മരുന്ന് ഉപയോഗിച്ച് മൃഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ2 പ്രമേഹം ബാധിച്ച് മെറ്റ്‌ഫോര്‍മിന്‍ മരുന്നു കഴിച്ചവര്‍ക്ക് മറ്റുള്ളവരേക്കാള്‍ 15 ശതമാനം അധികം ആയുസ്സ് ലഭിച്ചതായി കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം നിഗമനത്തിലെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജ് ഓഫ് മെഡിസിനിലെ ഗവേഷകര്‍ പ്രമേഹരോഗികളല്ലാത്തവരില്‍ ഈ മരുന്നിന്റെ ഉപയോഗം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ തുടങ്ങിയത്. മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ അവ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതായും തെളിഞ്ഞു. പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ 70 80 വയസ്സു പ്രായമുള്ള മൂവായിരത്തോളം പേര്‍ക്ക് ഈ മരുന്ന് നല്‍കാനാണ് നീക്കം. തുടര്‍ച്ചയായ ഉപയോഗം മൂലം ഇവരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നുണ്ടോ എന്നു കണ്ടെത്താനാണ് പരീക്ഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha