ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത്
പരല്‍ഉപ്പ് പൂര്‍ണമായും അയഡൈസ്ഡ് അല്ല. സ്‌പ്രേ ചെയ്യുമ്പോള്‍ പൊട്ടാസ്യം അയഡേറ്റ് അതില്‍ കാര്യമായി പിടിക്കില്ല. പരലുപ്പില്‍ വെള്ളമൊഴിച്ചു വച്ചാല്‍ ഉള്ള അയഡിനും നഷ്ടമാകും. അതിനാല്‍ അത്തരം ഉപ്പ് പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. പൊടിയുപ്പില്‍ പൊട്ടാസ്യം അയഡേറ്റ് സ്‌പ്രേ ചെയ്താണു കലര്‍ത്തുന്നത്. 15 പിപിഎം അയഡിനാണു നമുക്കുവേണ്ടത്. പക്ഷേ, നിര്‍മാണവേളയില്‍ 30പിപിഎം അയഡിന്‍ ചേര്‍ക്കാറുണ്ട്. അതിനാല്‍ കമ്പനിയില്‍ നിന്ന് അടുക്കളയിലെത്തുന്നതിനിടെ പാതി അയഡിന്‍ നഷ്ടമായാലും ബാക്കി പകുതി ശരീരത്തിനു കിട്ടും. ഒരു ദിവസം ഒരാള്‍ക്ക് 100-150 മൈക്രോഗ്രാം അയഡിന്‍ ആവശ്യമുണ്ട്.
ഉപ്പ് സൂക്ഷിക്കുമ്പോള്‍-
ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകര്‍ന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.
ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിന്‍ നഷ്ടപ്പെടും.
അയഡൈസ്ഡ് ഉപ്പിലെ അയഡിന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്.
ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കില്‍ ഇട്ടാല്‍ അളവില്‍ കൂടാനുള്ള സാധ്യതയേറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha