പിസ്സ കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യത്തില്‍ അധ്വാനം വളരെ കുറവും കൊഴുപ്പു കൂടിയ ഭക്ഷണത്തിന്റെ ഉപയോഗം കൂടുതലുമാണ്. പിസ്സ പോലുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നവര്‍ മടിയന്‍മാരായി മാറുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു. പിസ്സ ഒരു മോശം ഭക്ഷണമാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ആവശ്യത്തിനുള്ള പോഷകങ്ങള്‍ അതിലുണ്ട്.
കൂടുതലായുള്ള കൊഴുപ്പാണ് പിസ്സയെ അനാരോഗ്യകരമാക്കുന്നത്. കൂടുതല്‍ ചീസും ഹാമും(പ്രോസസ് ചെയ്ത മാംസം) ഒക്കെ ചേര്‍ക്കുകയാണെങ്കില്‍ ഒരു പിസ്സസയുടെ ഊര്‍ജം 1000 മുതല്‍ 1200 കലോറി വരെയാകും. വെജിറ്റേറിയന്‍ ടോപ്പിങ്ങും ചീസിന്റെ അളവ് കുറവുമാണെങ്കില്‍ ആരോഗ്യകരമാണ്. എങ്കിലും മറ്റ് ഫാസ്റ്റ്്ഫുഡുകളെപ്പോലെ പിസ്സയും വല്ലപ്പോഴും മാത്രം കഴിക്കേണ്ടതാണെന്ന് ഓര്‍ക്കുക.
കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ചെറിയ അളവിലുള്ള പിസ്സ തിരഞ്ഞെടുക്കുക. കൂടുതലായിട്ടുള്ള ഫില്ലിങ് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
വെജിറ്റേറിയന്‍ ടോപ്പിങ്ങിനു പ്രാധാന്യം കൊടുക്കുക. ഉള്ളി, കാപ്‌സിക്കം, ടുമാറ്റോ, മഷ്‌റൂം മുതലായവ കൂടുതലുള്ളത് തിരഞ്ഞെടുക്കാം.
കൂടുതലായി ടോപ്പിങ് ഇടാന്‍ ആവശ്യപ്പെടാതിരിക്കുക. കൂടുതല്‍ ഊര്‍ജം അകത്താകുന്നതിന് അത് കാരണമാകും.
രണ്ടു പീസില്‍ കൂടുതല്‍ കഴിക്കാതെ ശ്രദ്ധിക്കുക.
ടുമാറ്റോ സോസും വെണ്ണയും അധികം ഉപയോഗിക്കാതിരിക്കുക.
പിസ്സയ്‌ക്കൊപ്പം കോളകള്‍ ഒഴിവാക്കി സോഡ ചേര്‍ന്ന നാരങ്ങാവെള്ളം ഉപയോഗിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha