യൂറിക് ആസിഡ് പ്രശ്നമാകുന്നുണ്ടോ ? പ്രതിരോധിക്കാൻ ഈ മാർഗങ്ങൾ ഉണ്ടല്ലോ!
പലരും നേരിടുന്ന പ്രശ്നമാണ് യൂറിക് ആസിഡിന്റെ അളവ് കൂടുതലാകുന്നത്.യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയിലൂടെ കിട്ടുന്ന ഉൽപന്നമാണ് . എങ്ങനെയാണ് യൂറിക് ആസിഡ് പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നത് എന്ന് വിശദമായി പരിശോധിക്കാം.ഹൈപ്പർയൂറിസെമിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം നേരിടുമ്പോഴും യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുമ്പോഴോ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുമ്പോഴോ ആണ് മനുഷ്യർക്ക് ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാകുന്നത് . ഏകദേശം 70 ശതമാനം യൂറേറ്റ് പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ പുറംതള്ളുന്നത് വൃക്കകൾ വഴിയാണ്. ബാക്കിയുള്ളവ കുടലുകളിലൂടെ പുറത്തുപോകുന്നു .
എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം; - സന്ധിവാതം ഈ രോഗാവസ്ഥയുടെ ലക്ഷണമാണ്. പ്രധാനമായും പെരുവിരലുകളിൽ വീക്കം, വേദനതുടങ്ങിയവ അനുഭവപ്പെടും. മുട്ടുവേദനഉണ്ടാകും. മൂത്രക്കല്ല് ഉണ്ടാകാറുണ്ട്. -യൂറിക് ആസിഡ് പരലുകൾ നിക്ഷേപിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നു.വയറുവേദന അനുഭവപ്പെടാറുണ്ട്. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഈ രോഗം ഉറപ്പിക്കാം.
എന്തൊക്കെ കാര്യങ്ങളാണ് ഈ ഒരു രോഗാവസ്ഥയ്ക്ക് നയിക്കുന്നതെന്ന് നോക്കാം.യൂറിക്ക് ആസിഡ് കൂടുതൽ ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം ഇത്തരത്തിലൊരു രോഗാവസ്ഥയിലേക്ക് നമ്മെ നയിക്കും. ഈ ഭക്ഷണങ്ങളിൽ പ്രധാനമായും കരൾ, തലച്ചോറ്, കുടൽ എന്നിവയുൾപ്പെടെയുള്ള അവയവ മാംസം ഉൾപ്പെടുന്നുണ്ട്.
അതിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടും.
മദ്യപാനം, സോഡ ഉൽപന്നങ്ങൾ ഉപയോഗം എന്നിവ വഴി യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ വർധിക്കും.
ബേക്കറി സാധനങ്ങളിൽ ഉപയോഗിക്കുന്ന റിഫൈൻഡ് ഷുഗർ ഇത്തരത്തിൽ രോഗാവസ്ഥയ്ക്ക് നയിക്കും. നിർജ്ജലീകരണം ഹൈപ്പർയൂറിസെമിയയിലേക്ക് നശരീരത്തെ തള്ളിവിടുന്നു. യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് ഒഴിവാക്കാൻ, പ്രതിദിനം 3-4 ലിറ്റർ വെള്ളം കൃത്യമായി കുടിക്കണം.
എങ്ങനെയൊക്കെ ഈ രോഗാവസ്ഥയെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. ഇതിന് കാരണമാകും എന്ന് പറഞ്ഞ ഭക്ഷണപദാർത്ഥങ്ങളുടെ അമിതമായ ഉപയോഗം നിർത്തുക.മദ്യപാനം ഒഴിവാക്കുക.
വൈറ്റമിൻ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾകൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക.ഇത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.
പച്ചക്കറികൾ കഴിക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കരുത്.ധാരാളം വെള്ളം കുടിക്കണം. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ യൂറിക്കാസിഡ് എന്ന് രോഗാവസ്ഥയെ ഒരു പരിധിവരെ നമ്മുടെ ശരീരത്തിൽ നിന്നും അകറ്റി നിർത്താൻ സാധിക്കും.
https://www.facebook.com/Malayalivartha