രക്തസമ്മര്‍ദ്ദം ഏതൊക്കെ ആഹാര വസ്തുക്കളിലൂടെ ക്രമീകരിക്കാനാകും? ഇതൊക്കെ കഴിക്കൂ
നാമെല്ലാവരും തെറ്റായ ജീവിതശൈലിയിൽ അകപ്പെട്ട് പല വിധ രോഗങ്ങൾക്ക് അടിമപ്പെടാറുണ്ട് . അത്തരത്തിലൊരു രോഗമാണ് രക്താതിമര്‍ദ്ദം. ഈ രോഗം പിടിപെട്ടാൽ പലവിധമാകുന്ന അസ്വസ്ഥതകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഈ രോഗത്തിന് മരുന്ന് കഴിക്കുന്നവരുണ്ട്. എന്നാൽ രക്തസമ്മര്‍ദ്ദം ഏതൊക്കെ ആഹാര വസ്തുക്കളിലൂടെ ക്രമീകരിക്കാനാകും എന്ന് നോക്കാം.
ജീവിതശൈലിയില്‍ ശരിയായ ചിട്ടകൾ പിന്തുടരുകയും ചില മാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്താൽ ഈ രോഗത്തെ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. നല്ല അളവില്‍ പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
. അത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഓരോരുത്തരുടെ ശാരീരിക അവസ്ഥകൾ മനസ്സിലാക്കി മാത്രമേ ഈ വഴികൾ സ്വീകരിക്കാവൂ. ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ രക്താതിമര്‍ദ്ദം എന്ന രോഗം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
അതിൽ ഒന്നാമത്തത് തൈരാണ്. പ്രോട്ടീന്‍, കാല്‍സ്യം, റൈബോഫ്ലേവിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്നം കുറയ്ക്കുകയും ശരീരത്തിന് ഉപയോഗപ്രദമായ നിരവധി ഘടകങ്ങള്‍ തൈര് നമ്മുടെ ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ കാല്‍സ്യം ഉണ്ട്. മുട്ടയും നല്ലതാണ് .
വിറ്റാമിനുകളും ധാതുക്കളും മറ്റ് പല പോഷക ഘടകങ്ങളും മുട്ടകളില്‍ കാണപ്പെടുന്നു. ഇത് എന്‍ഡോര്‍ഫിന്‍സ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഈ രാസവസ്തു നമ്മുടെ തലച്ചോറിലും കാണപ്പെടുന്നു. ഇത് വിഷാദം, വേദന തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നുണ്ട്.
നാരങ്ങ നല്ലതാണ് ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. ഇതിനുപുറമെ, നാരങ്ങയുടെ ഉപയോഗം രക്തക്കുഴലുകളെ അയവുള്ളതും മൃദുവാക്കുകയും ചെയ്യുന്നു, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.
വെളുത്തുള്ളി കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം എളുപ്പത്തില്‍ കുറയ്ക്കാനാകും. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഹൈപ്പര്‍ടെന്‍ഷന്‍ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകള്‍ ശരീരത്തിൽ ജലാംശം നിലനിർത്തണം. തേങ്ങാവെള്ളത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട് അതും നല്ലതാണ്.
https://www.facebook.com/Malayalivartha