ദിവസത്തില്‍ കുറച്ചുനേരമെങ്കിലും പ്രകൃതിയുമായി അടുത്തിടപഴകുക; വലിയ മാറ്റമാണ് ഇത് ശരീരത്തിനും മനസിനും നല്‍കുന്നത്; അലസതയും മടിയും ക്ഷീണവും മാറി ഊർജസ്വലരാകാൻ ചില കുറുക്ക് വഴികൾ
ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ അലസതയും ക്ഷീണവും നമുക്ക് നേരിടും . ഇടവിട്ട് വെള്ളം കുടിക്കാനും ശരീരത്തില്‍ എല്ലായ്‌പോഴും ജലാംശം നിലനിര്‍ത്താനും മറക്കരുത് . ഒരു മടിയോ എന്തെങ്കിലും തളർച്ചയോ ഇടയ്ക്ക് അനുഭവപ്പെട്ടാൽ ഉടനെതന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്നവരുണ്ട് . ' കഫീന്‍' താല്‍ക്കാലികമായ ഉന്മേഷം പകരും . പക്ഷേ കുറച്ചു കഴിയുമ്പോൾ കഫീന്‍ കാരണം ക്ഷീണവും ഊര്‍ജ്ജക്കുറവുമൊക്കെ തോന്നും. അതിനാല്‍ വിരസത തോന്നുമ്പോള്‍ ചായ മാർഗ്ഗം ഉപേക്ഷിക്കുക.
കഴിക്കുന്ന ഭക്ഷണം 'ബാലന്‍സ്ഡ്' ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഊര്‍ജ്ജം കുറയുകയോ കൂടുകയോ ചെയ്‌തേക്കാം. ദിവസത്തില്‍ മൂന്ന് നേരം നന്നായി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണ് നാം. എന്നാൽ ഈ ശീലത്തിന് പകരം ചെറിയ അളവുകളിലായി അഞ്ചോ ആറോ നേരം കഴിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ കഴിക്കുമ്പോൾ ദിവസം മുഴുവന്‍ ഊര്‍ജ്ജത്തിന്റെ തോതില്‍ വ്യത്യാസം ഒന്നു സംഭവിക്കാതെ സൂക്ഷിക്കാൻ സാധിക്കും. ഞാൻ എന്തൊക്കെ കഴിക്കുന്നത് പ്രധാനമായ കാര്യമാണ് കേട്ടോ. ഇത് ശരീരത്തിനും മനസിനും ഒരുപോലെ ഊര്‍ജ്ജം നല്‍കുകയും എപ്പോഴും സജീവമായി നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസത്തില്‍ കുറച്ചുനേരമെങ്കിലും പ്രകൃതിയുമായി അടുത്തിടപഴകുക. വലിയ മാറ്റമാണ് ഇത് ശരീരത്തിനും മനസിനും നല്‍കുന്നത് .ദിവസവും വ്യായാമം ചെയ്യാൻ മറക്കരുത്. ആദ്യമെല്ലാം വ്യായാമം ചെയ്യുമ്പോള്‍ ശരീരം ക്ഷീണിക്കുന്നതായി തോന്നാമെങ്കിലും ക്രമേണ ശരീരത്തിന് ഊര്‍ജ്ജവും ഉണര്‍വുമുണ്ടാക്കാന്‍ വ്യായാമത്തിന് കഴിയും.
https://www.facebook.com/Malayalivartha