ശരീരം നീര് വെക്കുന്നുണ്ടോ? ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളുണ്ടോ ? കിഡ്നി പ്രശ്നങ്ങളുണ്ടാകാം
കിഡ്നിയുടെ പ്രവർത്തനം നമ്മുടെ ശരീരത്തിൽ സുഗമമായി നടക്കേണ്ടുന്നതാണ്. കാരണം ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കിഡ്നി. രക്തത്തെ ശുദ്ധീകരിക്കുക എന്ന കർമ്മമാണ് കിഡ്നിയുടെ പ്രധാന ദൗത്യം. ശരീരത്തില്‍ ചുവന്ന രക്തകോശങ്ങളെ ഉത്പാദിപ്പിക്കാനും കിഡ്‌നി ആവശ്യമാണ്.
പക്ഷേ കിഡ്നിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാൽ അത് ശരീരത്തെ മുഴുവനും മോശമായി ബാധിക്കും. കിഡ്നി പ്രവര്‍ത്തനരഹിതമായാല്‍ ശരീരത്തില്‍ പലവിധ പ്രശ്നങ്ങളിലേക്ക് അത് നയിക്കുകയും ചെയ്യും . എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് നടക്കുന്നത് എന്ന് നോക്കാം.
നിങ്ങൾക്ക് ക്ഷീണമുണ്ടോ? കിഡ്നി ഉത്പ്പാദിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവിലും ഗുണത്തിലും വ്യത്യാസം ഉണ്ടാകുമ്പോഴാണ് അത് ഒരാളെ ക്ഷീണത്തിലേക്ക് നയിക്കുന്നത്. ഇത് ശരീരത്തെ രക്തകോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ ഇടയാക്കുന്നു.
ശരീരം നീര് വെക്കുന്നുണ്ടോ? ശരീരത്തില്‍ നീര് വെക്കുന്നത് കിഡ്നി പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണമാണ് . ഗുരുതരമായ പ്രശനങ്ങളിലേക്ക് ഇത് നയിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം പ്രശനങ്ങൾ ഉണ്ടായാൽ ഉടനെ തന്നെ ഡോക്ടറെ കാണണം .
മലത്തില്‍ രക്തം കാണാറുണ്ടെങ്കിലും സൂക്ഷിക്കണം. ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണിത്. കിഡ്നി പ്രശ്നത്തില്‍ ആണ് എന്നതിന്റെ സൂചനയാണ് മൂത്രത്തിലെ രക്തത്തിന്റെ അംശം കാണുന്നതും മലത്തില്‍ രക്തം കാണുന്നത്. ചര്‍മ്മസംബന്ധമായ നിരവധി പ്രശ്നങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്.
ചര്‍മ്മത്തിന് പുറമേയുണ്ടാകുന്ന അലര്‍ജി, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരിലും കിഡ്നി പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണം കൊണ്ടും ഇങ്ങനെ സംഭവിക്കാം . മൂത്രത്തിലുണ്ടാവുന്ന ചില വ്യത്യാസങ്ങള്‍ തകരാറിനെ സൂചിപ്പിക്കുന്നതാണ് .
കിഡ്നി തകരാറിന്റെ ലക്ഷണങ്ങളില്‍ ചിലതാണ് മൂത്രത്തിന്റെ അളവ് ചിലപ്പോള്‍ കുറയുന്നതും രക്തത്തിന്റെ അംശം മൂത്രത്തില്‍ കാണുന്നതും. പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്നി പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടങ്കിൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം.
https://www.facebook.com/Malayalivartha