ഹൃദയത്തിന്റെ ആരോഗ്യം നമ്മുടെ കയ്യിൽ ; ഹൃദ്രോഗം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമായ കാര്യമാണ്. അതിനെ സംരക്ഷിക്കാൻ വേണ്ടുന്ന എല്ലാമുൻകരുതലുകളും നാം എടുത്തേ മതിയാകൂ. ഹൃദ്രോഗം ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ നാം ശ്രദ്ധിക്കണമെന്ന് നോക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനായി പുകവലി പൂർണമായും ഒഴിവാക്കണം.
120/80 എന്നതാണ് ഏറ്റവും സുരക്ഷിതമായ ബി.പി. രക്തസമ്മർദം പരിധിക്കുള്ളിൽ നിലനിർത്താൻ ശ്രമിക്കുക. രക്തത്തിലെ ഷുഗറിന്റെ നില നോർമലായി നിലനിർത്തുക തന്നെ വേണം. കൊളസ്ട്രോള്‍ നില 200 ൽ താഴെയായിരിക്കാൻ ശ്രദ്ധിക്കുക. നല്ല കൊളസ്ട്രോള്‍(എച്ച്.ഡി.എൽ) കൂടുകയും ചീത്ത കൊള സ്ട്രോള്‍(എല്‍.ഡി.എൽ) കുറയുകയും ചെയ്യണം.
ഭക്ഷണത്തിൽ പഴവർഗങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. ഉയർന്ന വൈറ്റമിൻ സി നില ഹൃദയാഘാതത്തെ തടയും. മത്സ്യം, മുട്ട, പാൽ, കൂൺ വിഭവങ്ങൾ എന്നിവ വൈറ്റമിൻ സിയുടെ നല്ല സ്രോതസ്സാണ്. ഇളം വെയിൽ കായുന്നതും നല്ലതാണ് എന്ന കാര്യം മറക്കണ്ട.
ചെറിയ ഇനം മത്സ്യങ്ങൾ ഭക്ഷണത്തിൽ ധാരാളമായി കഴിക്കുക. മത്തി, നത്തോലി എന്നിവയിലടങ്ങിയിരി ക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന കാര്യം മറക്കരുത്. മാനസിക പിരിമുറുക്കം ഒഴിവാക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുക.
ദിവസവും 30–40 മിനിട്ടെങ്കിലും വ്യായാമം ചെയ്യുക. ശരീരഭാരം നിയന്ത്രിച്ച് നിർത്തുവാൻ ശ്രദ്ധിക്കണം ബി.എം.ഐ 25 ല്‍ താഴെയായിരിക്കണം. പുരുഷന്മാരിൽ അരവണ്ണം 90 സെ.മീറ്ററിലും സ്ത്രീകളിൽ 80 സെ.മീറ്ററിലും താഴെയായിരിക്കാൻ ശ്രദ്ധിക്കുക.
300 ഗ്രാം മാത്രമാണ് ഹൃദയത്തിന്റെ ഭാരം. നാലറകളുള്ള ഹൃദയത്തിന്റെ വലതുവശത്തുള്ള അറകളിൽ അശുദ്ധ രക്തവും ഇടതു വശത്തുള്ള അറകളിൽ ശുദ്ധരക്തവും എത്തിച്ചേരുന്നു. നാം ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും കായികാധ്വാനങ്ങളിൽ ഏർപ്പെടുമ്പോഴുമൊക്കെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തം പമ്പ് ചെയ്ത് എത്തിക്കുന്നത് ഹൃദയത്തിന്റെ ധർമമാണ് എന്ന കാര്യം മറക്കരുത്.
https://www.facebook.com/Malayalivartha