മൂത്രത്തില്‍ പഴുപ്പിനെ നിസാരമായി കാണരുത്; ഇത് ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളാകാം; അറിഞ്ഞിരിക്കാം പരിഹാരവും മുന്‍കരുതലുകളും
പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് മൂത്രത്തില്‍ പഴുപ്പ് അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍. ചിലരില്‍ രോഗത്തിന് മുന്‍പ് പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നു, എന്നാല്‍ ചിലരിലാകട്ടെ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും കാണിക്കുകയില്ല. എന്നാല്‍ ഇതിനെ നിസാരമായി കണ്ടാല്‍ ഗുരുതരാവസ്ഥയിലേയ്ക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, പലപ്പോഴും പല ഗുരുതര രോഗങ്ങളുടേയും ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണ് യൂറിനറി ഇന്‍ഫെക്ഷന്‍.
മൂത്രനാളിയില്‍ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രത്തില്‍ പഴുപ്പിന് കാരണമാകുന്നത്. മൂത്രസഞ്ചിയില്‍ കെട്ടി നില്‍ക്കുന്ന മൂത്രം പലപ്പോഴും അണുബാധക്ക് കാരണമാകുന്നു. ഇത് കിഡ്നി സ്റ്റോണ്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട് പലപ്പോഴും. മൂത്ര സഞ്ചിയില്‍ നിന്ന് വൃക്കയിലേക്ക് മൂത്രം തിരിച്ച് പോവുമ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. ഒരിക്കലും ഇത്തരം രോഗങ്ങള്‍ക്ക് സ്വയം ചികിത്സ അരുത്. ഇതിന് പരിഹാരം കാണുന്നതിനായി എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് നോക്കാം.
വെള്ളം ധാരാളം കുടിക്കുക
ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതാണ് ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനെ ചെറുക്കുന്നതിനുള്ള പ്രധാന പരിഹാരം. രോഗകാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതിന് കാരണമാകുന്നു. മൂത്രാശയത്തില്‍ കെട്ടിക്കിടക്കുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നതിനും വളരെയധികം സഹായിക്കുന്നു വെള്ളം. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. വെള്ളം കുടിക്കുന്നത് മറ്റ് രോഗങ്ങളെ ചെറുക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മൂത്രത്തിലെ പഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ സി എത്തിക്കഴിഞ്ഞാല്‍ പിന്നെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് മൂത്രത്തിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്നു. പല ആരോഗ്യ പ്രതിസന്ധിക്കും അണുബാധക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. സിട്രസ് ഫ്രൂട്സിലെ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണത്തിന് കഴിവുണ്ട്.
ക്രാന്‍ബെറി ജ്യൂസ്
ക്രാന്‍ബെറി ജ്യൂസ് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലുള്ള പുളിയാണ് ബാക്ടിരീയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ജ്യൂസില്‍ ഒരിക്കലും പഞ്ചസാര ചേര്‍ക്കാന്‍ പാടുള്ളതല്ല. ക്രാന്‍ബെറി ജ്യൂസ് സ്ഥിരമായി കഴിക്കുന്നവരില്‍ പൂര്‍ണമായും യൂറിനറി ഇന്‍ഫെക്ഷന്‍ ഇല്ലാതായി എന്നാണ് പറയുന്നത്. അതുകൊണ്ട് മൂത്രത്തിലെ അണുബാധ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നത് തന്നെയാണ് ഇത്.
തൈര് കഴിക്കണം
തൈര് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. തൈര് മാത്രമല്ല പുളിപ്പിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ എല്ലാം തന്നെ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലെല്ലാം പ്രോബയോട്ടിക് ധാരാളം അടങ്ങിയിട്ടുണ്ട്. പച്ചക്കറികളും ധാരാളം കഴിക്കണം. ദോശ, ഇഡ്ഡലി എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഈ സൂചനകള്‍ ശ്രദ്ധിക്കണം
ചില സൂചനകള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ വളരെയധികം ദോഷകരമായാണ് ബാധിക്കുന്നത്. മൂത്രമൊഴിക്കുമ്പോള്‍ അകാരണമായി അതില്‍ നുരയോ പതയോ കണ്ടെത്തിയാല്‍ അതും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മൂത്രത്തിന്റെ നിറം മാറ്റം
മൂത്രത്തിന്റെ നിറം മാറ്റമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കട്ടന്‍ചായയുടെ നിറം മൂത്രത്തിന് ഉണ്ടെങ്കില്‍ അത് മൂത്രാശയ അണുബാധക്ക് കാരണമാകുന്നുണ്ട്. മാത്രമല്ല മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.
അമിത ക്ഷീണം
അമിത ക്ഷീണം മൂലം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. മൂത്രത്തിലെ അണുബാധയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് അമിത ക്ഷീണം. വൃക്കയുടെ തകരാറാണ് ഇതിന് പിന്നില്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക. പേശികള്‍ ക്ഷീണിക്കുന്നത് മൂലമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ചിലരില്‍ വിറയലോട് കൂടിയ പനിയും അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
ശരീര വേദന
ശരീരവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. മുതുകിലും പിന്‍ഭാഗത്തും നടുവിലും വേദനയും അസ്വസ്ഥതയും ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനര്‍ത്ഥം നിങ്ങളില്‍ മൂത്രാശയ സംബന്ധമായ അണുബാധ ഉണ്ടെന്നത് തന്നെയാണ്. ഇത് പിന്നീട് വൃക്കരോഗത്തിലേക്ക് എത്തുന്നതിന് അധികം താമസമില്ല എന്നതാണ് സത്യം.
കൈകാലുകളിലെ നീര്
കൈകാലുകളിലെ നീരാണ് മറ്റൊരു പ്രശ്നം. ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ വൃക്കരോഗമുള്ളവരില്‍ മൂത്രാശയ സംബന്ധമായ പ്രശ്നം മൂര്‍ച്ഛിക്കുമ്പോള്‍ എല്ലാം കൈകാലുകളില്‍ നീരുണ്ടാവുന്നു. ഇതെല്ലാം പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.
രുചിയില്ലായ്മ
മൂത്രാശയ അണുബാധ ഉള്ളവരില്‍ പലപ്പോഴും രുചിയില്ലായ്മയും പനിയും വായില്‍ അമോണിയ ഗന്ധവും അനുഭവപ്പെടുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിന് വളരെയധികം സാധ്യതയുണ്ട്. മൂത്രത്തില്‍ പഴുപ്പ് ഒരിക്കലും സ്വയം ചികിത്സയിലൂടെ മാറ്റാന്‍ പറ്റുന്ന ഒന്നല്ല. ഇത് കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തിലാക്കുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha