ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചാല്‍....
പ്രകൃതി നമുക്ക് നല്‍കിയ നിരവധി വൈറ്റമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു ഒറ്റമൂലിയാണ് നാരങ്ങ. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫോളേറ്റ്, കാത്സ്യം, ഇരുമ്ബ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീന്‍ തുടങ്ങിയവയും നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും. കൂടാതെ ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. വിറ്റാമിന്‍ സിയുടെ കലവറയാണ് നാരങ്ങ. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര് ഒഴിച്ച് കുടിക്കുന്നത് നല്ലതാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്നു പഠനങ്ങളില്‍ പറയുന്നു. പല്ലിന്റെ മഞ്ഞനിറത്തെ തടയാന്‍ നാരങ്ങ സഹായിക്കും. വായ്‌നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്‌ക്കെതിരെ പ്രകൃതിദത്തമായി പോരാടാനും നാരങ്ങ സഹായിക്കും. ഇതിനായി ടൂത്ത് പേസ്റ്റിലേയ്ക്ക് നാരങ്ങാനീര് കൂടി ചേര്‍ത്ത് പല്ല് തേയ്ക്കാം.
https://www.facebook.com/Malayalivartha