ജിമ്മില്‍ പോകുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക, ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ മുടിയുടെ ആരോഗ്യം പോകരുതേ..; ഇനി മുതല്‍ ഇവയൊന്ന് ശ്രദ്ധിക്കൂ!
ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് സ്ത്രീകള്‍. അതിനായി ജിമ്മില്‍ പോകുന്നവരും ഏറെയാണ്. എന്നാല്‍ ശരീര സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍, ഈ വേളകളില്‍ മുടിയുടെ സംരക്ഷണത്തിന് അധികം പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ഇനി മുതല്‍ മുടിയുടെ സംരക്ഷണത്തിന് കൂടി ഇനി അല്‍പം പ്രാധാന്യം
നിങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുകയും മുടിയില്‍ വിയര്‍പ്പ് തങ്ങി നിന്ന് അത് ഭാരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി മാറുകയും ചെയ്യും. ഇത് മുടിയ്ക്ക് അത്ര യോജിച്ചതല്ല. ഇതിനായി ജിമ്മില്‍ നിന്ന് ഇറങ്ങിയ ശേഷം കഴിവതും വേഗം മുടി കഴുകുകയും കണ്ടീഷന്‍ ചെയ്യുകയും വേണം.
ജിമ്മില്‍ വ്യായാമം തുടങ്ങുന്നതിനു മുമ്പ് അല്‍പ്പം ഡ്രൈ ഷാമ്ബൂ മുടിവേരുകളില്‍ പുരട്ടുന്നത് നന്നായിരിക്കും. ഇത് അധികമായുണ്ടാവുന്ന ഈര്‍പ്പം വലിച്ചെടുക്കുകയും മുടിയെ വിയര്‍പ്പില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. വ്യായാമത്തിനു ശേഷം മുടി ഇളം ചൂടുവെള്ളത്തില്‍ കഴുകുകയും ഒരു ക്ളെന്‍സിംഗ് കണ്ടിഷനര്‍ ഉപയോഗിക്കുകയും ചെയ്യുക.
കൈയില്‍ ക്ളെന്‍സിംഗ് കണ്ടീഷനര്‍ ഇല്ലെങ്കിലും ഡ്രൈ ഷാമ്ബൂ പുരട്ടിയിട്ടുണ്ടെങ്കില്‍ അത് സഹായകമാവും. തല കഴുകുമ്പോള്‍ എണ്ണമയവും വിയര്‍പ്പും കുതിര്‍ത്തു കളയാന്‍ ഷാമ്ബൂ സഹായിക്കും.
ജിമ്മില്‍ പോകുമ്‌ബോള്‍ മിക്ക സ്ത്രീകളും തങ്ങളുടെ മുടി പോണിടെയില്‍ രീതിയില്‍ കെട്ടിവയ്ക്കാനാണ് ആഗ്രഹിക്കുന്നത്, എങ്കിലും അത് വേണ്ട. കാരണം അത് മുടി വേരുകള്‍ക്കും മുടിയുടെ അരികുകള്‍ക്കും സമ്മര്‍ദം നല്‍കും. സാധാരണ ബണ്ണും തുണികൊണ്ടുള്ള ഹെഡ്ബാന്‍ഡും അല്ലെങ്കില്‍ ഫിഷ് ടെയില്‍, തുടങ്ങിയവയാവും വ്യായാമത്തിന് നല്ലത്.
https://www.facebook.com/Malayalivartha