ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുന്നവര്‍ ദിവസവും തൈര് കഴിക്കൂ...
ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പം തൈര് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തൈര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുമ്‌ബോള്‍ നമ്മള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങുന്നത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. തൈര് കുറഞ്ഞ കാര്‍ബും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് തൈര്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ പ്രോട്ടീന്‍ വയറിലെ കൊഴുപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നതോടൊപ്പം മെലിഞ്ഞ പേശികളുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു.
https://www.facebook.com/Malayalivartha