നിരാശ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഈ മാനസിക പ്രശ്നത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടണമോ? നിരാശയെ ദൂരെയെറിയാൻ നിരവധി മാർഗങ്ങളുണ്ട്! ഇതൊക്കെ ഒന്ന് പരീക്ഷിക്കൂ
പ്രായഭേദമെന്യേ എല്ലാവരെയും അലട്ടുന്ന ഒരു മാനസിക പ്രശ്നമാണ് നിരാശ. പല കാര്യങ്ങൾക്ക് നാം നിരാശയിൽ അകപ്പെടാറുണ്ട്. എന്തൊക്കെയാണ് നമ്മളുടെ നിരാശയ്ക്ക് കാരണമാകുന്നത് എന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങളും മാനസികാവസ്ഥയെയും ആശ്രയിച്ചിരിക്കും.
എന്നാൽ ഈ നിരാശയും മറികടക്കാനുള്ള വഴികൾ ആണ് നാമിപ്പോൾ നോക്കാൻ പോകുന്നത്. നിരാശ പലപ്പോഴും പലരേയും ആത്മഹത്യയിലേക്ക് വരെ കൊണ്ടു പോയേക്കാം. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം.
നിരാശയിൽ നിന്ന് പുറത്ത് കടക്കാനുള്ള ആദ്യത്തെ മാർഗം മനസ്സിന്റെ ശുദ്ധീകരണമാണ്. തെറ്റായ ചിന്തകൾ മനോഭാവങ്ങൾ നിഗമനങ്ങൾ എന്നിവ നമ്മെ നിരാശയിലേക്ക് തള്ളിയിടും.
അത്തരത്തിലുള്ള യാതൊന്നും നമ്മളെ ഭരിക്കാൻ അനുവദിക്കരുത്. അസംതൃപ്തിയിൽനിന്നാണ് നിരാശ ഉണ്ടാകുന്നത്. പുതിയ സാധ്യതകൾ കണ്ടെത്തുന്നതെന്ന് മനസ്സിലാക്കി മികച്ച വഴികൾ തേടുക.
നമ്മുടെ ദുഃഖങ്ങളെ അത്രയും വിശ്വസനീയമായ ആൾക്കാരോട് പറഞ്ഞു മനസ്സിലെ ഭാരം ഇറക്കി വയ്ക്കാൻ ശ്രമിക്കുക. കഴിവതും ആരോടും പറയാതെ തന്നെ അതിനെ പരിഹരിക്കാൻ ശ്രമിക്കുക കാരണം നമുക്ക് ചുറ്റും ഉള്ളവരുടെ മനസ്സ് എപ്പോഴും നമ്മുടെ സന്തോഷം ആഗ്രഹിക്കണം എന്നില്ല.
നമ്മുടെ തകർച്ചകളുടെ കാരണത്തെ നോക്കി ദുഃഖിക്കാതെ അതിനെ പരിഹരിക്കാൻ ശ്രമിക്കുക. ഉറപ്പായിട്ടും അതിന് നല്ലൊരു ഫലം കിട്ടും. നിരാശ കടന്നു വരുന്ന സമയത്ത് അതിജീവിക്കാനായി നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. നൃത്തം, പാട്ടുപാടൽ, പാട്ടുകേൾക്കൽ, പൂന്തോട്ടം ഒരുക്കൽ, വായന, എഴുത്ത് അങ്ങനെ എത്രയെത്ര വഴികൾ നമുക്കുമുന്നിലുണ്ട്.
പല നിരാശകളും മനസ്സിൽ വലിയ കല്ല് കയറ്റിവച്ച് ഭാരം നമ്മിൽ ഉളവാക്കും. അത് മാറ്റുവാനായി സംഗീതം കേൾക്കൽ, ധ്യാനം, യോഗ, പ്രാർഥന, എന്നിവ ചെയ്യുക.
പുതിയ ആശയങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുവാനായി വായന, ചർച്ച, പ്രചോദനാത്മക പരിശീലന പരിപാടികൾ തുടങ്ങിയവയിൽ പങ്കെടുക്കാൻ ശ്രമിക്കുക. നമ്മളെപ്പോലെ ദുഃഖങ്ങളും നിരാശകളും ഉള്ള മറ്റുള്ളവർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ദുഃഖങ്ങളിൽ ഭാഗമായി അവരെ സഹായിക്കുക.
കഴിഞ്ഞകാലജീവിതത്തിൽ സംഭവിച്ച മോശം അനുഭവങ്ങൾ ഇടയ്ക്കിടെ ഓർമിക്കാതിരിക്കാൻ ശ്രമിക്കണം. മനസ്സിൽനിന്ന് കണ്ടുപിടിത്തങ്ങളും വിട്ടുവീഴ്ച ഇല്ലായ്മയും ഒക്കെ പുറത്താക്കുക.
ജീവിതത്തിൽ പല രീതിയിലുള്ള പ്രതിസന്ധികൾ നേരിടും അപ്പോഴൊക്കെ ശുഭപ്രതീക്ഷയോടെ അവയെ നേരിടുക. ഇപ്പോൾ നാം നേരിടുന്ന പ്രശ്നങ്ങൾ എല്ലാം വെറും താൽക്കാലികമാണെന്നും ദുഃഖങ്ങൾക്ക് ഒടുവിൽ ഒരു സന്തോഷം വരുമെന്നും മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക.
അപ്പോൾ ഈ കാര്യങ്ങളൊക്കെ പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ ഒരു പരിധിവരെ നിരാശയിൽ നിന്നും മുക്തി നേടുവാനും നിരാശയെ പമ്പ കടത്താനും കഴിയും.
https://www.facebook.com/Malayalivartha