ശരീര ഭാരത്തെ കുറയ്ക്കാൻ സഹായിക്കുന്ന 10 ആരോഗ്യകരമായ ഭക്ഷണങ്ങൾ;കണ്ണുമടച്ച് കഴിച്ചോളൂ; ഫലം ഉറപ്പ്
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ വിചാരം ഒന്നും കഴിക്കാതിരുന്നാൽ കുറയുമെന്നാണ്. അത് അപകടമാണ്. ആഹാരം കഴിച്ചു കൊണ്ടുതന്നെ ശരീര ഭാരത്തെ കുറയ്ക്കണം. അതിന് നിരവധി വഴികൾ നമുക്കുമുന്നിലുണ്ട്.
വ്യായാമം ചെയ്യുക ഡയറ്റ് പാലിക്കുക ആരോഗ്യകരമായിരിക്കുക തുടങ്ങി നിരവധി ഘടകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. നമ്മൾ ഇപ്പോൾ പരിശോധിക്കാൻ പോകുന്നത് ചില ആഹാരങ്ങൾ കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാൻ സാധിക്കും. ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം
ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാൽ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കും . വയറിലെ കൊഴുപ്പ് കളയാനും ശരീരഭാരം കുറയ്ക്കാനും
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതൊക്കെ അറിഞ്ഞിരിക്കൂ.100 കലോറിയില്‍ താഴെയുള്ളതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ 10 ഭക്ഷണങ്ങളാണ് നാം അറിയാൻ പോകുന്നത്.
*നിലക്കടല
പ്രോട്ടീന്‍, അവശ്യ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു . പോഷകഗുണങ്ങള്‍ ഉള്ളത് കൊണ്ട് വിശപ്പ് ഇല്ലാതാക്കുന്നുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ അതായത് 15 ഗ്രാം നിലക്കടലയില്‍ ഏകദേശം 78 കലോറി ഉണ്ട്. ലഘുഭക്ഷണമായി ഉപയോഗിക്കാം.
*സ്ട്രോബെറി
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തുവായ പോളിഫെനോളുകള്‍ സ്ട്രോബെറിയില്‍ ഉണ്ട് . വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസിയം, മാങ്കനീസ്, മഗ്നീഷ്യം, തുടങ്ങ്യ ധാരാളം വിറ്റാമിനുകളും, ധാതുക്കളും ഉണ്ട്. സ്ട്രോബെറിയില്‍ ഫൈബറുകളുടെ അളവ് കൂടുതലുമാണ്. കലോറിയുടെയും പഞ്ചസാരയുടെയും അളവ് കുറവാണ് . പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്നു
*ഓറഞ്ച്
ഒരു ഓറഞ്ചില്‍ ഏകദേശം 40 കലോറിയും ഉയര്‍ന്ന നാരുകളും വിറ്റാമിന്‍ സിയും ഉണ്ട്. നാരുകള്‍ ഉള്ളതിനാല്‍ വിശപ്പ് കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
*പിയര്‍
പിയറിൽ ആന്‍റ്റി ഓക്സിഡന്‍റ്റുകളും, സസ്യ സംയുക്തങ്ങളും, നാരുകളുംഉണ്ട്. ഇവ ശരീര വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. കലോറികളും കുറവാണ്.മലബന്ധം ഒഴിവാക്കാനും, ശരിയായ ദഹന പ്രവര്‍ത്തനത്തിനും സഹായിക്കുന്ന ഒരു മികച്ച ഫലമാണ് ഇത്. 84 % വെള്ളമാണ്. വെള്ളത്തിന്‍റ്റെ അംശം നിലനിര്‍ത്തി അമിത വിശപ്പ് അകറ്റാന്‍ ഇവ സഹായിക്കുന്നു
*മുട്ട
പ്രോട്ടീന്‍, അവശ്യ കൊഴുപ്പുകള്‍, വൈറ്റമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് മുട്ട. ഈ അവശ്യ പോഷകങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 90 കലോറിയും 6 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
*തക്കാളി
തക്കാളിയില്‍ ധാരാളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്, ഈ സംയുക്തങ്ങള്‍ ശരീര വ്യവസ്ഥയെ സംരക്ഷിക്കുന്നു. ധാതുക്കള്‍, വിറ്റാമിനുകള്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങൾ തക്കാളിയിലുണ്ട് . കലോറിയും കുറവാണ്. ഒരു ഇടത്തരം(123 ഗ്രാം) തക്കാളിയില്‍ 24 കലോറിയും ഒരു വലിയ തക്കാളിയില്‍(182 ഗ്രാം) 33 കലോറിയുംഉണ്ട് .
*വാഴപ്പഴം
വാഴപ്പഴത്തില്‍ ഏകദേശം 90 കലോറി ഉണ്ടാകും. ഗ്ലൈസെമിക് സൂചിക കുറവാണ്. ഏത് സമയത്തും ലഘുഭക്ഷണമായി കഴിക്കാം. ഇത് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്നു.
*ആപ്പിള്‍
കലോറി കുറഞ്ഞ പഴമാണ് ആപ്പിള്‍. ഒരു ആപ്പിളില്‍ ഏകദേശം 95 കലോറിയുണ്ട്. ഉയര്‍ന്ന ഫൈബര്‍ ഉള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ പഴമാണിത്.പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്
*വെള്ളരിക്ക
വെള്ളരിക്കയില്‍ ഏകദേശം 12 കലോറി ഉണ്ട്. ഇതില്‍ ഗ്ലൈസെമിക് സൂചിക കുറവാണ്. വെള്ളരിക്ക പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്.
*മാതളനാരങ്ങ
മാതളനാരങ്ങായില്‍ ധാരാളം ആന്‍റ്റി ഓക്സിഡന്‍റ്റുകള്‍ ഉണ്ട്. അതിനാല്‍ ഇവ കൊഴുപ്പ് ദഹിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മാതളനാരങ്ങായില്‍ വെള്ളത്തിന്‍റ്റെ അംശം കൂടുതലാണ് അതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശയം നിലനിര്‍ത്തുന്നു വിശപ്പ് കുറയ്ക്കുന്നു.
https://www.facebook.com/Malayalivartha