ഉറക്കം ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനം
സുഖനിദ്ര ഒരു മികച്ച അനുഭവമാണ്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ആന്തരിക അവയവങ്ങളും വിശ്രമിക്കുകയാണ്. ഉറക്കമുണരുമ്പോള്‍ അവ നിങ്ങളെ കൂടുതല്‍ ഉര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. പലപ്പോഴും ഒരു നല്ല ഉറക്കം മികച്ച ഉണര്‍വിലേക്കുള്ള ചവിട്ടുപടിയാണെന്ന് പറയാം.
നന്നായി ഉറങ്ങുന്നതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് അറിയാത്തവര്‍ ഉണ്ടാവില്ല. ആരോഗ്യ വശങ്ങളോടൊപ്പം തന്നെ നല്ല ഉറക്കം നിങ്ങളുടെ സൗന്ദര്യത്തെയും പ്രകാശിപ്പിക്കും. ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും. നന്നായി ഉറങ്ങുന്നത് ആരോഗ്യത്തെയും സൗന്ദര്യത്തെയും വര്‍ധിപ്പിക്കുമ്പോള്‍ ഉറക്കത്തിന്റെ അളവ് കുറയുന്നത് ശരീരത്തിനെ ദോഷകരമായി ബാധിക്കുമെന്നതും ഓര്‍ക്കുക.
ഉറക്കം കൂടുന്നതനുസരിച്ച് നിങ്ങളുടെ ഓര്‍മ്മ ശക്തിയും വര്‍ധിക്കും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണിത്. ഇവിടെങ്ങുമല്ല കുറച്ചകലെ ഇംഗ്ലണ്ടിലാണ് ഈ പഠനം നടന്നത്. ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ കൂടുതല്‍ ഉണര്‍വോടെ നിങ്ങളുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുകയും ഇത് ഓര്‍മ്മ ശക്തിയെ സാധരണയുള്ളതിനേക്കാള്‍ രണ്ടിരട്ടി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha