പാദങ്ങള്‍ വിണ്ടുകീറുന്നത് ആണോ നിങ്ങൾ അനുഭവിക്കുന്ന പ്രശ്നം? പരിഹാരം വളരെ അടുത്തുള്ളപ്പോൾ ഇനി വിഷമിക്കുന്നതെന്തിന്?
പാദങ്ങള്‍ വിണ്ടുകീറുന്നത് ആണോ നിങ്ങൾ അനുഭവിക്കുന്ന പ്രശ്നം? പരിഹാരം വളരെ അടുത്തുള്ളപ്പോൾ ഇനിമുതൽ ഭയക്കുന്നതെന്തിന്? പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
മഞ്ഞുകാലം വരുമ്പോള്‍, അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട്, കാലടികളിലെ ചര്‍മത്തിനു കട്ടി കൂടുതലായതിനാല്‍ ഇങ്ങനെ കാരണങ്ങളുടെ പട്ടിക നീണ്ടുപ്പോകുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നൊക്കെ നോക്കാം. തീർച്ചയായിട്ടും ഫലം ഉറപ്പാണ്
*കാല്‍ പാദങ്ങളില്‍ വിണ്ടുകീറുന്നത് തടയാന്‍ നാരങ്ങ നീര് സഹായിക്കും. ദിവസവും അല്‍പം നാരങ്ങ നീര് കാല്‍ പാദത്തിന് താഴേ പുരട്ടുക.
*പാദം വീണ്ടു കീറുന്നത് തടയാന്‍ വെളിച്ചെണ്ണ നല്ലതാണ്. അത് അണുക്കളെ നശിപ്പിക്കുകയും ഈര്‍പ്പം നഷ്ടപ്പെടാതെ സഹായിക്കും.
* ചിലതരം ബ്രാന്‍ഡഡ് വെളിച്ചെണ്ണയില്‍ മായം ധാരാളമുണ്ടെന്നേ കണ്ടെത്തിയിട്ടുണ്ട് .അതുക്കൊണ്ട് . തേങ്ങാപ്പാല്‍ കുറുക്കിയുണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണ നല്ലതാണ്.
*ചൂടുവെള്ളം കൊണ്ടു സ്ഥിരമായി കാലുകഴുകരുത്. അത് വരള്‍ച്ച കൂട്ടും.
*സോപ്പിന്റെ അമിതോപയോഗം നിയന്ത്രിക്കണം കേട്ടോ . കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാണ് .
*രാവിലെ തന്നെ ബാമുകള്‍, വൈറ്റ് പാരഫിന്‍, ഗ്ലിസറിന്‍ ഇവയിലേതെങ്കിലും പുരട്ടുക. മഞ്ഞുവെള്ളം കാലില്‍ തട്ടുന്നത്നല്ലതല്ല.
https://www.facebook.com/Malayalivartha