ഇത്രയും നാളും അറിഞ്ഞില്ലല്ലോ... മല്ലിയിലയുടെ ഈ ഗുണങ്ങള്‍!; ഇനി മുതല്‍ മല്ലിയില ഒഴിവാക്കല്ലേ...
എല്ലാവര്‍ക്കും ഇഷ്ടമല്ലെങ്കിലും ഒട്ടുമിക്ക പേര്‍ക്കും ഇഷ്ടമുള്ളതാണ് മല്ലിയില. എന്നാല്‍ മല്ലിയില രുചിക്ക് വേണ്ടി മാത്രം കറികളില്‍ ഉപയോഗിക്കാനുള്ളതല്ല. ഇതിന് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അത് എന്താണെന്ന് പലര്‍ക്കും അറിയുകയും ഇല്ല.
നിത്യജീവിതത്തിന്റെ ഭാഗമായി മല്ലിയില ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മല്ലിയില ദഹനത്തെ സഹായിക്കുകയും, ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശയ ഭിത്തികളെ ബലപ്പെടുകയും ദഹന സ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
നിത്യവും രാവിലെ ഒരു ടിസ്പൂണ്‍ മല്ലിച്ചാറും അത്രതന്നെ തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കുന്നതാണ്. ആസ്തമ, അലര്‍ജി, ക്ഷയം, ഓര്‍മ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടും. മല്ലിയിലയില്‍ നാരുകള്‍, ഇരുബ്, മഗ്‌നീഷ്യം, ഫ്‌ളവനോയിഡ് തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു.
ദഹനം എളുപ്പമാക്കാനും ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാന്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കാനും മല്ലിയിലയിലടങ്ങിയിരിക്കുന്ന ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
https://www.facebook.com/Malayalivartha