പിസ്തയെ കുറിച്ച് എന്തെറിയാം... ആള് ചില്ലറക്കാരനല്ല കോട്ടോ, ഈ കുഞ്ഞ് വിത്തിനകത്ത് ഒരുപാട് കാര്യങ്ങളുണ്ട്
മനുഷ്യ ശരീരത്തിന് ഏറെ ഗുണകരമായിട്ടുള്ള ഒന്നാണ് പിസ്ത. കാത്സ്യം, അയേണ്‍, സിങ്ക് എന്നിവ പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ വൈറ്റമിന്‍ എ, ബി 6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പിസ്തയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമുക്കറിയാം, വണ്ണം കുറയ്ക്കാനുള്ള ആദ്യപടിയായി ഉറപ്പിക്കേണ്ടത് സുഗമമായ ദഹനമാണ്. ഇതിന് ഫൈബര്‍ നല്ലരീതിയില്‍ സഹായിക്കുന്നു. അതുപോലെ തന്നെ, പിസ്ത എളുപ്പത്തില്‍ വിശപ്പിനെ ശമിപ്പിക്കുന്നു. അതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സാഹചര്യത്തെ ഇത് ഒഴിവാക്കുന്നു. പ്രോട്ടീനാല്‍ സമ്ബുഷ്ടമാണ് പിസ്ത. പ്രോട്ടീനും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവശ്യം വേണ്ട ഘടകം തന്നെ. 100 ഗ്രാം പിസ്തയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കും.
https://www.facebook.com/Malayalivartha