കൊളസ്ട്രോള്‍ എങ്ങനെ നിയന്ത്രണ വിധേയമാക്കാം!, അറിഞ്ഞിരിക്കാം ഈ വിവരങ്ങള്‍
ഇന്ന് നിരവധി പേരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ദോഷമായി മാറുന്ന അവസ്ഥയാണ് കൊളസ്‌ട്രോള്‍ എന്നു പറയുന്നത്. എച്ച്ഡിഎല്‍ (ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍) നല്ല കൊളസ്‌ട്രോള്‍ ആണ്.
കൂടുതല്‍ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയിട്ടുള്ളത്. കൂടുതല്‍ അളവില്‍ കൊഴുപ്പും കുറഞ്ഞ അളവില്‍ പ്രോട്ടീനും അടങ്ങിയതാണ് എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍). ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് നല്ലതല്ല.
കൊളസ്‌ട്രോള്‍ കൂടുന്നതിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത് ഭക്ഷണരീതിയാണ്. പാല്‍, മുട്ട, മാംസം എന്നിവ മിതമായ അളവില്‍ കഴിക്കുന്നത് വലിയ തോതില്‍ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകില്ല. മുട്ടയുടെ മഞ്ഞ ഒഴിവാക്കി വേണം കഴിക്കാന്‍.
രണ്ടോ മൂന്നോ ആഴ്ചയില്‍ ഒരിക്കല്‍ മാംസാഹാരവും കഴിക്കാം. അണ്ടിപ്പരിപ്പ്, നിലക്കടല, തേങ്ങ എന്നിവയുടെ മിതമായ ഉപയോഗവും നല്ലത്. പതിവായി വ്യായാമം ചെയ്യുന്നത് ഒരു പരിധിവരെ കൊളസ്‌ട്രോള്‍ നില നിയന്ത്രിച്ച് നിറുത്താന്‍ സഹായിക്കും.
തുടക്കത്തില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ മരണകാരണം വരെ ഉണ്ടാകാവുന്ന അവസ്ഥയാണ് കൊളസ്ട്രോള്‍. അതുകൊണ്ടു തന്നെ നിസാരമായി കാണരുത്.
https://www.facebook.com/Malayalivartha