പ്രമേഹം കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ? കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഈ ശീലങ്ങൾ ഒഴിവാക്കുക
പ്രമേഹം കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ? കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഈ ശീലങ്ങൾ ഒഴിവാക്കുക. പ്രമേഹം മനുഷ്യർക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന രോഗമാണ്. ശരീരത്തിലെ പല അവയവങ്ങളെയും ഈ അസുഖം ബാധിക്കും.
കണ്ണിന്റെ ആരോഗ്യത്തെയും ഈ രോഗാവസ്ഥ പ്രതികൂലമായി ബാധിക്കാറുണ്ട്. ഷുഗര്‍ കൂടുന്നതോടെ കാഴ്ചയെ ഇത് ബാധിക്കും. 'ഡയബറ്റിക് ഐ' എന്നാണ് പ്രമേഹരോഗികളില്‍ കാണപ്പെടുന്ന കണ്ണിന്റെ അസുഖത്തെ പറയുന്നത്.
പ്രമേഹം എങ്ങനെ കണ്ണിനെ ബാധിക്കുമെന്ന് നോക്കാം. രക്തത്തിലെ ഷുഗര്‍ നില നിയന്ത്രിക്കാനാകതെ സി കണ്ണിലെ റെറ്റിന എന്ന ഭാഗത്തേക്ക് രക്തമെത്തിക്കുന്ന ചെറിയ സിരകളെ നശിപ്പിക്കുന്നു. ഇങ്ങനെ പ്രമേഹം കണ്ണിനെ പ്രതികൂലമായി ബാധിക്കും.
ഈ പ്രശ്നം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ കാഴ്ചയെ ബാധിക്കാത്ത തരത്തില്‍ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ടത് ഷുഗര്‍ നിയന്ത്രിക്കുക തന്നെയാണ് . ചികിത്സയിലൂടെ അപൂർവമായിട്ട് മാത്രമേ കണ്ണിന്റെ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ സാധിക്കൂ.
കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാന്‍ സാധ്യതയുള്ള എല്ലാ ശീലങ്ങൾ ഒഴിവാക്കുക. എന്തൊക്കെയെന്നല്ലേ? വ്യായാമം പതിവായി ചെയ്യണം, ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഡയറ്റില്‍ ചേര്‍ക്കണം , പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ ഉപേക്ഷിക്കുക, ഇലക്കറികളും ഇല ചേര്‍ന്ന പച്ചക്കറികളും കഴിക്കുക , എല്ലാ വര്‍ഷവും കണ്ണുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തണം ഈ ശീലങ്ങളിലൂടെ പ്രമേഹം മൂലമുണ്ടാകുന്ന കണ്ണിന്റെ അസുഖങ്ങളെ തടയാൻ സാധിക്കും.
https://www.facebook.com/Malayalivartha