നിപ പടരുന്ന സാഹചര്യത്തിൽ കോഴിയിറച്ചിയെയും വീട്ട് മൃഗങ്ങളെയും ഭയക്കണോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ !
നിപ വീണ്ടും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഇവയില്‍ നിന്ന് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള വൈറസാണിത് .
പക്ഷികളും മൃഗങ്ങളുമായി അടുത്തിടപഴകുന്ന വേളയിൽ ജാഗ്രതയോടെയായിരിക്കണെമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട് . കോഴിയിറച്ചി കഴിച്ചാല്‍ നിപ വരുമോയെന്ന ഭയം പലരെയും അലട്ടുന്നു. കോഴി നേരിട്ട് നിപ വാഹകരല്ല. പക്ഷേ വവ്വാല്‍ ഭക്ഷിച്ചത് ഭക്ഷിക്കുന്നതിലൂടെ പടരാൻ സാധ്യതയുണ്ടാകാറുണ്ട് .
കോഴിയിറച്ചിയും മറ്റ് ഇറച്ചികളും നല്ല രീതിയില്‍ വേവിച്ച് കഴിക്കണം. വേവിക്കുന്ന സമയം ഇറച്ചിയിലെ വൈറസ് നശിക്കും . കോഴി മാത്രമല്ല, വളര്‍ത്തു മൃഗങ്ങളും നിപ വാഹകരാന്‍ സാധ്യതയേറെയാണ് .
പക്ഷേ ഇവയിൽ നിന്നും രോഗം പകരുമെന്നു സ്ഥീരീകരിച്ചിട്ടില്ല. പക്ഷികളുടെയും മൃഗങ്ങളുടെയും സ്രവങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കരുത്. പന്നിയിറിച്ചി വേവിച്ചുവേണം കഴിക്കണം . മുട്ട കഴിക്കുമ്പോൾ അത് നന്നായി വേവിക്കണം.
വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ കൂടുതല്‍ ശ്രദ്ധ വേണം. രോഗങ്ങളുള്ള മൃഗങ്ങളെ മാസ്‌ക്, കൈയുറ മുതലായവ നിര്‍ബന്ധമായും ധരിക്കണം. വളര്‍ത്തുമൃഗങ്ങളെ മുഖത്തോട് ചേര്‍ത്ത് ഓമനിക്കുന്ന പ്രവണത ഒഴിവാക്കണം .
മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നുമാണ് നിപ വൈറസ് അതിവേഗം മനുഷ്യരിലേക്ക് പകരുക. വവ്വാലുകളില്‍ നിന്നാണ് നിപ പകരുന്നതായി കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളും പന്നികളുമാണ് നിപ വൈറസിന്റെ വാഹകര്‍.
വവ്വാലുകളില്‍ നിന്നും കഴിവതും അകലം പാലിക്കണം . വവ്വാലുകൾ കടിച്ച ഫലങ്ങളോ ഇവയുടെ കാഷ്ഠം വീണ കിണര്‍ വെള്ളമോ ഉപയോഗിക്കരുത്. ഫലങ്ങള്‍ നന്നായി കഴുകി തൊലി നീക്കി കഴിയ്ക്കുക.
ഇവ മഞ്ഞള്‍വെള്ളത്തിലോ ഉപ്പു വെള്ളത്തിലോ ഇട്ടു കഴുകി വൃത്തിയാക്കുക . നമ്മുടെ തൊടിയിലുണ്ടാകുന്ന ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ പോലുള്ള ഫലങ്ങള്‍ കടിയ്ക്കാന്‍ സാധ്യത കൂടുതലാണ് .
https://www.facebook.com/Malayalivartha