വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ ആരോഗ്യകരമായ ഉറവിടമാണ് ബെറിപ്പഴങ്ങള്‍;ബ്ലൂബെറി ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്; ആരോഗ്യമുള്ള ശരീരത്തിനായി ഈ ആഹാരങ്ങൾ
ആരോഗ്യമുള്ള ശരീരം ഒരു മനുഷ്യന് അത്യാവശ്യമായ കാര്യമാണ്. ആരോഗ്യത്തിന്റെ ഊർജ്ജം ഭക്ഷണങ്ങളിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. സമീകൃതവുമായ ആഹാരം നാം കഴിക്കണം. മത്സ്യം, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, എന്നിവയില്‍ നിന്നെല്ലാം ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നുണ്ട് .
വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ ആരോഗ്യകരമായ ഉറവിടമാണ് ബെറിപ്പഴങ്ങള്‍. ബ്ലൂബെറി ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. സ്ട്രോബെറി പോഷകഗുണമുള്ളതാണ്. ബെറിപ്പഴങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്. നട്സില്‍ നല്ല കൊഴുപ്പ് ഉണ്ട്.
ഈ "നല്ല" കൊഴുപ്പുകള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. പ്രധാന വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനും രോഗപ്രതിരോധ, നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം നിലനിര്‍ത്താനും ശരീരത്തെ സംരക്ഷിക്കുവാനും രക്തസമ്മര്‍ദ്ദവും രക്‌തം കട്ടപിടിക്കലും നിയന്ത്രിക്കാനും ഇത് നമ്മുടെ ശരീരത്തെ സഹായിക്കുന്നു.
പച്ച ഇലക്കറികളില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായകമാണ്. ഇത് ഓസ്റ്റിയോപൊറോസിസ് തടയുകയും അസ്ഥി ഘടന ശക്തിപ്പെടുത്തുന്നു. ആന്റിഓക്സിഡന്റുകളുള്ളതിനാൽ രോഗപ്രതിരോധശക്തി നല്‍കി ആരോഗ്യവും കാക്കുന്നു.
നാരുകളാല്‍ സമൃദ്ധമായതാന് മലബന്ധവും മാറ്റുന്നു. ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തില്‍ നിന്നു സംരക്ഷിക്കാനും കാരറ്റ് നല്ലതാണ് . മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരള്‍ച്ച മാറ്റാനും കാരറ്റ് കഴിക്കുക. ജങ്ക് ഫുഡുകളും എണ്ണമയമുള്ള ഭക്ഷണങ്ങളും പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കണം. എന്തെന്നാൽ അവ ഹൃദയത്തെ ബാധിക്കും.
https://www.facebook.com/Malayalivartha